Saturday, September 05, 2026
News99 Kerala

കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു യുവതിക്ക് ദാരുണാന്ത്യം

Logo
Editors Pick May 08, 2026 | 08:53 AM
News Image
തിരുവനന്തപുരം കവടിയാറിൽ അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം . പ്രഭാതസവാരിക്കിറങ്ങിയവർക്ക് നേരെയാണ് കാർ ഇടിച്ചുകയറിയിരിക്കുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ നില അതീവ ഗുരുതരമായി തുടരുന്നു.

ഇന്ന് പുലർച്ചെ കവടിയാർ വെള്ളയമ്പലം റോഡിലായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം നടന്നത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ കൈവരികൾ തകർത്ത് നടപ്പാതയിലൂടെ നടന്നുപോവുകയായിരുന്നവരുടെ മേൽ ഇരച്ചുകയറുകയായിന്നിരിക്കുന്നത് . ഇടിയുടെ ആഘാതത്തിൽ റോഡരികിലേക്ക് തെറിച്ചുവീണ യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചിരിക്കുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പോലീസും ചേർന്നാണ് കാറിനടിയിൽപ്പെട്ടവരെയും പരിക്കേറ്റവരെയും പുറത്തെടുതിരിക്കുന്നത്.

അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കാർ ഓടിച്ചിരുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ മദ്യപിച്ചിരുന്നോ എന്ന് കണ്ടെത്താൻ രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. നഗരത്തിലെ തിരക്കേറിയ ഈ പാതയിൽ പുലർച്ചെ സമയങ്ങളിൽ വാഹനങ്ങൾ അമിതവേഗതയിൽ പായുന്നത് പതിവാണെന്നും കൃത്യമായ പരിശോധനകൾ ഇല്ലാത്തതാണ് ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നതെന്നും നാട്ടുകാർ ആരോപിചിരിക്കുന്നു. സംഭവത്തിൽ മ്യൂസിയം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.