Saturday, September 05, 2026
News99 Kerala

സംസ്ഥാനത്ത് ചായ കുടിക്കാൻ ഇനി മലയാളികള്‍ പാടുപെടും; ഒറ്റയടിക്ക് വർദ്ധിപ്പിക്കുന്നത് ആറ് രൂപ, തീരുമാനം ഉടൻ

Logo
Editors Pick April 18, 2026 | 02:09 PM
News Image
തിരുവനന്തപുരം: കേരളത്തിൽ മില്‍മ പാലിന്റെ വില ഉടൻ വർദ്ധിപ്പിച്ചേക്കും. ഈ മാസം 29ന് ചേരുന്ന ഡയറക്‌ടർ ബോർഡ് യോഗത്തിലാണ് തീരുമാനമുണ്ടാകുക.

വിലവർദ്ധന തീരുമാനം വൈകിക്കുന്നതില്‍ ബോർഡ് ആസ്ഥാനത്തിന് മുമ്പില്‍ ഡയറക്‌ടർ ബോർഡ് അംഗങ്ങളുടെ പ്രതിഷേധം നടക്കുകയാണ്. ലിറ്ററിന് ആറ് രൂപ വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം.

അതേസമയം, സർക്കാരിന് വീണ്ടും കത്ത് നല്‍കുമെന്ന് മില്‍മ ചെയർമാൻ കെ എസ് മണി പറഞ്ഞു. വിലവ‌ർദ്ധന അനിവാര്യമാണെന്നും വില കൂട്ടാൻ മില്‍മയ്‌ക്ക് അധികാരം ഉണ്ടെന്നുമാണ് കെ എസ് മണി പറയുന്നത്.എന്നാൽ ഇക്കാര്യം സർക്കാരിനെ അറിയിക്കുകയും അഭിപ്രായം ചോദിക്കുകയും വേണം. നേരത്തേ നല്‍കിയ കത്തിന് വ്യക്തമായ മറുപടി സർക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ കൂടി ഭാഗമായാണ് മറുപടി വൈകിയത്. മൂന്ന് വർഷമായി പാല്‍ വില കൂട്ടിയിട്ടില്ല. വില കൂട്ടാതെ പിടിച്ചുനില്‍ക്കാൻ കഴിയില്ലെന്നും കെ എസ് മണി പറഞ്ഞു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.