Saturday, September 05, 2026
News99 Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി 40 മിനിറ്റ് ചർച്ച നടത്തി അമേരിക്കൻ പ്രസിഡണ്ട് ട്രംപ്

Logo
Editors Pick April 15, 2026 | 06:10 AM
News Image
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ 40 മിനിറ്റ് ചർച്ച നടത്തിയിരിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഊർജമേഖലയും ഉഭയകക്ഷി ബന്ധവുമടക്കം വൻ കരാറുകളിൽ അന്തിമരൂപം നൽകുന്നതിന് ചർച്ച സുപ്രധാനമാകുമെന്ന് ചർച്ചയ്ക്ക് പിന്നാലെ ഇന്ത്യയിലെ യുഎസ് പ്രതിനിധി സെർജിയോ ഗോർ സൂചന നൽകിയിരിക്കുന്നു. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയെക്കുറിച്ചും ചർച്ചയിൽ ഇരുവരും സംസാരിച്ചെന്നാണ് ധാരണ.

തന്റെ ഫ്രണ്ട് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൽ നിന്നും ഒരു കോൾ ലഭിച്ചെന്ന് മോദി എക്സിലൂടെ വ്യക്തത നൽകി. വ്യത്യസ്ത മേഖലകളിൽ ഉഭയകക്ഷി സഹകരണത്താൽ നേടിയ പുരോഗതി തങ്ങൾ ചർച്ച ചെയ്തെന്നും എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ തങ്ങൾ പ്രതിജ്‌ഞാബദ്ധരാണെന്നും മോദി മോദി കുറിച്ചിരിക്കുന്നു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ സ്‌ഥിതിഗതികൾ വിലയിരുത്തിയെന്നും ഹോർമൂസ് കടലിടുക്ക് തുറക്കുന്നതിനെക്കുറിച്ചും അത് സുരക്ഷിതമായി നിലനിർത്തേണ്ടതിന്റെ പ്രാധന്യത്തെക്കുറിച്ചും ട്രംപ് ഊന്നിപ്പറഞ്ഞെന്നും മോദി കൂട്ടിച്ചേർത്തു.ചർച്ചയ്ക്ക് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായ അടിത്തറയിലാണെന്നും ഇന്ത്യാ-യുഎസ് സാമ്പത്തിക ഇടപെടൽ വികസിക്കുന്നതിലേക്ക് ഇത് വഴിതുറക്കുമെന്നും യുഎസ് പ്രതിനിധിയായ സെർജിയോ ഗോർ പ്രതീക്ഷ പ്രകടിപ്പിച്ചു. വരും ദിവസങ്ങളിൽ ഊർജമേഖലയുൾപ്പടെ ചില 'വൻ' കരാറുകളുണ്ടാകുമെന്ന് പറഞ്ഞ അദ്ദേഹം പക്ഷേ ചർച്ചയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പങ്കുവെച്ചിട്ടില്ല.

അമേരിക്കൻ ഭരണകൂടം ഇന്ത്യയെ സ്നേഹിക്കുന്നുണ്ടെന്നും ഇത് നിങ്ങൾ അറിയണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞാണ് ട്രംപ് ഫോൺ സംഭാഷണം അവസാനിപ്പിച്ചതെന്നും യുഎസ് പ്രതിനിധി പറഞ്ഞിരിക്കുന്നു.ഹോർ മുസ് പ്രതിസന്ധിയിൽ ഏറ്റവും ബുദ്ധിമുട്ട് നേരിടുന്ന രാജ്യമാണ് ഇന്ത്യ.ഹോർമുസിലൂടെയാണ് രാജ്യത്ത് വിതരണം ചെയ്യുന്ന 70 ശതമാനം ഇന്ധനവും കടന്നുവന്നിരുന്നത്. വിഷയത്തിൽ ഇടപെടാൻ ഇന്ത്യയെ ക്ഷണിക്കുകയായിരുന്നു ട്രംപിന്റെ ലക്ഷ്യമെന്നാണ് ഫോൺ സന്ദേശത്തിന്റെ സൂചന.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.