Saturday, September 05, 2026
News99 Kerala

തിരൂരിൽ ഇത്തവണയും കൊട്ടികലാശം ഉണ്ടാകില്ല

Logo
Editors Pick April 05, 2026 | 12:15 PM
News Image
തിരൂരിൽ കൊട്ടിക്കലാശം ഒഴിവാക്കുവാൻ രാഷ്ട്രീയപാർട്ടികളുടെ മീറ്റിങ്ങിൽ തീരുമാനമായി.

തിരൂർ :
തിരൂരിൽ നിയമസഭ ഇലക്ഷനോടനുബന്ധിച്ച് കൊട്ടിക്കലാശം ഒഴിവാക്കുവാൻ തീരുമാനമായി. തിരൂർ പോലീസ് സ്റ്റേഷനിൽ തിരൂർ പോലീസ് സ്റ്റേഷൻ SHO യുടെ അധ്യക്ഷതയിൽ ചേർന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കന്മാരുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കൂടാതെ കേന്ദ്രീകൃത സ്ഥലത്ത് കൊട്ടി കലാശമോ മറ്റോ ഉണ്ടാകില്ല എന്നും തീരുമാനമായി. പ്രധാന സ്ഥലങ്ങളിൽ മുൻകൂട്ടി അനുവദിച്ചതായ ഒരു വാഹനത്തിന് മാത്രം അനൗൺസ്മെൻറ് നടത്താമെന്നും തീരുമാനമായി. തിരൂർ പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന മീറ്റിങിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ മുതിർന്ന നേതാക്കന്മാരാണ് യോഗത്തിൽ പങ്കെടുത്തത്. യോഗത്തിൽ തിരൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ യായ അനിൽകുമാർ മേപ്പള്ളി കാര്യങ്ങൾ വിശദീകരിച്ച് സംസാരിക്കുകയുണ്ടായി. ഇക്കാര്യം ശ്രദ്ധിക്കുന്നതിനായി കൂടുതൽ പോലീസിനെ നിയോഗിക്കുമെന്നും കൂടാതെ ഒറീസ, കർണാടക എന്നിവിടങ്ങളിൽ നിന്ന് വന്ന കേന്ദ്രസേനയും ഉണ്ടായിരിക്കുമെന്ന് തിരൂർ പോലീസ് അറിയിച്ചു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.