Saturday, September 05, 2026
News99 Kerala

ഒമാനിൽ മിന്നൽ പ്രളയം: ഒഴുക്കിൽപ്പെട്ട് തൃത്താല സ്വദേശികളായ രണ്ടുപേർ മരിച്ചു, ഒരാളെ കാണാതായി

Logo
Editors Pick March 22, 2026 | 09:52 AM
News Image
ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ (കനാൽ) കുത്തൊഴുക്കിൽ പെട്ട് രണ്ട് പേർ മരിച്ചു. ഒരാളെ കാണാതായി. ശനിയാഴ രാത്രി എട്ടു മണിയോടെയാണ് അപകടം._
_തൃത്താല സ്വദേശിയായ ലുബിഷാദിന്റെയും സുഹൃത്ത് തൃത്താല സ്വദേശി യൂസഫിന്റെയും കുടുംബങ്ങൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. ലുബിഷാദിന്റെ ഭാര്യ ഷാമില ലുബിഷാദ് (32), യൂസഫ് (37)എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്._
_കാണാതായ യൂസഫിന്റെ മാതാവ് റംലത്തിനു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്._
_അപകടം നടന്ന സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്ററോളം അപ്പുറത്ത് നിന്നാണ് ഇവർ സഞ്ചരിച്ച വാഹനം പോലും കണ്ടെത്തിയത്. ലുബിഷാദും മക്കളും അടക്കം ആറുപേർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു._
_ബർകയിലെ സൂകിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ പോയി തിരിച്ചു വരുന്ന വഴി സൂക്കിന്റെ ഉൾഭാഗത്തുള്ള വാദിയിൽ വാഹനം അകപ്പെടുകയായിരുന്നു. മസ്കത്തിലെ സീബിൽ സൈക്കിൾ ഷോപ് നടത്തുകയാണ് ലുബിഷാദ്. കണ്ടെത്തിയ മൃതാദേഹങ്ങൾ ബർക സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടികൾ പുരോഗമിക്കുന്നതായി കെ.എം.സി.സി അറിയിച്ചു._

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.