Saturday, September 05, 2026
News99 Kerala

എസ്‌.എസ്‌.എം പോളിടെക്നിക് വിദ്യാർത്ഥികൾക്ക് ദേശീയ മെഡൽ നേട്ടം

Logo
Sports March 17, 2026 | 03:25 PM
News Image
തിരൂർ: കേരളം ആതിഥേയത്വം വഹിച്ച ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന ഓൾ ഇന്ത്യ പോളിടെക്‌നിക് സൗത്ത് സോൺ നാഷണൽ അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ എസ്‌.എസ്‌.എം പോളിടെക്നിക് കോളേജ്, തിരൂരിലെ വിദ്യാർത്ഥികൾ മികച്ച നേട്ടം കൈവരിച്ചു.

കേരള ടീമിലെ അംഗമായ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് രണ്ടാം സെമസ്റ്റർ വിദ്യാർത്ഥി റാദിൻ ഷഹൽ, 4×100 മീറ്റർ റിലേയിൽ കേരളത്തിന് വേണ്ടി സ്വർണ്ണ മെഡൽ നേടി.

അതുപോലെ സിവിൽ എഞ്ചിനീയറിംഗ് & പ്ലാനിംഗ് രണ്ടാം സെമസ്റ്റർ വിദ്യാർത്ഥി അൻഷാദ്, 4×400 മീറ്റർ റിലേയിൽ കേരള ടീമിന് വേണ്ടി സ്വർണ്ണ മെഡൽ നേടി.

കൂടാതെ സിവിൽ എഞ്ചിനീയറിംഗ് നാലാം സെമസ്റ്റർ വിദ്യാർത്ഥി മുഹമ്മദ് റയ്യാൻ പി.ടി, 5000 മീറ്റർ ഓട്ടത്തിൽ സിൽവർ മെഡൽ കരസ്ഥമാക്കി.

ഈ ചാമ്പ്യൻഷിപ്പിൽ കേരളം ഓവറോൾ ചാമ്പ്യന്മാരായി.

വിദ്യാർത്ഥികളെ കോച്ചുമാരായ മാഹിർ ഹസ്സൻ എം.കെ., സൽമാൻ ഫാരിസ് കെ എന്നിവർ പരിശീലിപ്പിച്ചു.
വിദ്യാർത്ഥികളുടെ ഈ നേട്ടത്തിന് കോളേജ് മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും അഭിനന്ദനം അറിയിച്ചു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.