Saturday, September 05, 2026
News99 Kerala

പുതിയ ട്രെയിനുകൾ റെയിൽവേ നടപടി യാത്രാ ദുരിതത്തിന് പരിഹാരമാവും - റെയിൽ യൂസേഴ്സ് ഫോറം

Logo
Editors Pick March 12, 2026 | 01:00 PM
News Image
മലബാറിലെ യാത്രക്കാരുടെ ദീർഘനാളായുള്ള ആവശ്യങ്ങൾ അനുവദിച്ചു നൽകി മംഗളുരു - രാമേശ്വരം,
മംഗളുരു - തിരുനൽവേലി വീക്കിലി എക്സ്പ്രസുകളും I
പാലക്കാട് -പൊള്ളാച്ചി മെമു ട്രെയിനും സർവീസ് ആരംഭിച്ച റെയിൽവേ മന്ത്രാലയത്തിനെയും
ഇടപെടൽ നടത്തിയ ജനപ്രതിനിധികളെയും മലബാർ റെയിൽ യൂസേഴ്സ് ഫോറം അഭിനന്ദിച്ചു -
മലബാറിൽ നിന്ന് നേരിട്ട് രാമേശ്വരത്തേക്ക് ട്രെയിൻ എന്നത് ദീർഘനാളത്തെ ആവശ്യങ്ങളായിരുന്നു മധുര 'പഴനി രാമേശ്വരം
തീർത്ഥാ നടന കേന്ദ്രത്തിലേക്ക് എത്തിപ്പെടാനുള്ള വൻ സൗകര്യമാണ് ഈ ട്രെയിനുകളിലൂടെ ലഭിക്കുക - '
അതേസമയം രാമേശ്വരം കാത്തിരുന്നപ്പോൾ മംഗളുരു - തിരുനൽവേലി കൂടി റെയിൽ മന്ത്രാലയം നൽകിയത് സർപ്രൈസ് സമ്മാനമാണെന്ന് യൂസേഴ്സ് ഫോറം വിലയിരുത്തി.
മാർച്ച് 14 മുതൽ മംഗളുരു -രാമേശ്വരം ട്രെയിനും 19 മുതൽ മംഗളുരു തിരുനൽവേലിയും വീക്കിലി എക്സ്പ്രസായി ഓടി തുടങ്ങുമ്പോൾ ചിരകാലഭിലാഷമാണ് മലബാറിലെ യാത്രക്കാർക്കുള്ളത്.
ആവശ്യത്തിന് സ്റ്റോപ്പുകൾ അനുവദിച്ചതും എൽ.എച്ച് ബിറേക്ക് തുടക്കത്തിൽ ലഭിച്ചതും ശുഭസൂചനക്ക് വകനൽകുന്നു
അതേസമയം സർവീസുകളുടെ എണ്ണം അധികരിപ്പിക്കാനാവശ്യമായ നടപടികൾ കൂടി ഉണ്ടാവേണ്ടത് അത്യാവശ്യമാണ്
ചുരുങ്ങിയ പക്ഷം രണ്ട് ട്രെയിനുകളും ട്രൈ വീക്കിലി സർവീസാക്കി (ആഴ്ചയിൽ മൂന്ന് ദിവസം) മാറ്റിയാൽ അടിയന്തിര യാത്രക്കാർക്ക് മറ്റു മാർഗങ്ങൾ തേടാതെ ഒറ്റ ട്രെയിനിൽ തന്നെ യാത്ര ചെയ്യാൻ സാധിക്കുമെന്നും ഇക്കാര്യത്തിൽ റെയിൽവേയുടെ ഭാഗത്തു നിന്ന് അനുകൂല നടപടി പ്രതീക്ഷിക്കുന്നതായും റെയിൽ യൂസേഴ്സ് ഫോറം ചെയർമാൻ മുനീർ കുറുമ്പടി ,
ജനറൽ കൺവീനർ എം.സി മനോജ് കുമാർ എന്നിവർ പറഞ്ഞു.
പാലക്കാട് -പൊള്ളാച്ചി മെമു സർവീസിന് നല്ല സ്വീകാര്യത ലഭിക്കുമെന്നതിനാൽ കോച്ചുകളുടെ എണ്ണം അധികരിപ്പിക്കാൻ നടപടി വേണം -പഴനിയിലേക്ക് സർവീസ് നീട്ടിയാൽ ഗുണഫലം ഇരട്ടിയാവുമെന്നും എറണാംകുളം -പാലക്കാട് മെമു സർവീസാണ് നമ്പർ മാറ്റി പൊള്ളാച്ചിയിലേക്ക് പോകുന്നുവെന്നതിനാൽ ഈ മെമു ഷൊറണൂർ അമ്യത് ഭാരത് ജംഗ്ഷൻ സ്പർശിച്ചു സർവീസ് നടത്തിയാൽ മലബാറിലെ ഹൃസ്വ ദൂര യാത്രക്കാർക്ക് വലിയ അനുഗ്രഹമാവുമെന്ന് ഫോറം ഭാരവാഹികൾ പറഞ്ഞു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.