Monday, July 20, 2026
News99 Kerala

തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി..

Logo
Editors Pick March 03, 2026 | 09:49 AM
News Image
തിരൂരിൽ നിന്നും പരമ്പരാഗതമായി വെറ്റില കയറ്റുമതി ചെയ്തിരുന്ന പാർസൽ വാഗണിൽ തിരൂരിൽ നിന്നും വെറ്റില കയറ്റിയിരുന്ന ബോഗി എടുത്തു മാറ്റിയതിനെ തുടർന്ന് വെറ്റില വ്യാപാരികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ അറിയുന്നതിനും, പരിഹരിക്കുന്നതിനും വേണ്ടി സ്ഥലം എം.പി.
അബ്ദുസ്സമദ് സമദാനി, റെയിൽവേ അസിസ്റ്റൻറ് കൊമേഴ്സ്യൽ
മാനേജർ പ്രമോദ് (പാലക്കാട് ഡിവിഷൻ ) തിരൂർ സ്റ്റേഷൻ മാനേജർ(കൊമേഴ്സ്യൽ) സോമസുന്ദരം,
ട്രാഫിക് ട്രാൻസ്പോർട്ടേഷൻ ഇൻസ്പെക്ടർ ഇ. കെ .ബാബു,ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് പി .എ . ബാവ,ജനറൽ സെക്രട്ടറി സമദ് പ്ലസന്റ്, സെക്രട്ടറിയേറ്റ് അംഗം കെ. എൻ. ഗണേശൻ ,വെറ്റില വ്യാപാരികളായ അഷ്റഫ് ,കോയ, യൂസഫ്, ഫസലുറഹ്മാൻ, മുഹമ്മദ് കുട്ടി, ബാബു എന്നിവരും ചർച്ചയിൽ പങ്കെടുത്തു..

സമയബന്ധിതമായി വെറ്റില എത്തിക്കാനുള്ള നടപടികൾ കൈക്കൊള്ളാൻ MP അബുസ്സമദ് സമദാനി DRM ഓഫീസുമായി അവിടെ വെച്ചു തന്നെ ഫോണിൽ ബന്ധപ്പെട്ടു..

വ്യാപാരികൾക്ക് അനുകൂലമായ തീരുമാനങ്ങളണ്ടാവുമെന്ന് MP പ്രത്യാശ പ്രകടിപ്പിച്ചു..

വെറ്റില പോലുള്ള പരമ്പരാഗത കൃഷികളെ പ്രോത്സാഹിപ്പിക്കേണ്ടതും, അഗ്രികൾച്ചറൽ
ഇൻഡസ്ട്രിയെ പരമാവധി പ്രോത്സാഹിപ്പിക്കാൻ വേണ്ട നടപടി നമ്മുടെ എല്ലാവരുടെയും ഭാഗത്തുനിന്നും ഉണ്ടാവണമെന്നും അത് നമ്മുടെ ഉത്തരവാദിത്തമാണെന്നും യോഗത്തിൽ എം. പി. അബ്ദുസ്സമദ് സമദാനി അഭിപ്രായപ്പെട്ടു ..

Comments
Please Login to comment.
LATEST NEWS
ആശുപത്രികളിൽ ഭക്ഷണം നൽകുന്നതിന് സർക്കാരിന് എതിർപ്പില്ല: ആരോഗ്യ മന്ത്രി കെ. മുരളീധരൻ
90 മിനിറ്റിൽ ഒറ്റ ഷോട്ട് പോലുമില്ല ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിൻറെ റെക്കോർഡുമായി അർജൻ്റീന
കണ്ണീരണിഞ്ഞ് ഫലസ്തീൻ; ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ 17-കാരൻ ഫുട്ബോൾ താരം ഫാദി ഹംദല്ലയ്ക്ക് യാത്രാമൊഴി
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവഗൗഡ (89) അന്തരിച്ചു
വായനയും അച്ചടക്കവും വിജയത്തിന്റെ വഴികാട്ടികൾ: ചൈത്ര തെരേസ ജോൺ IPS
രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ വർധന: കേരളത്തിൽ 115 രോഗികൾ; മുൻകരുതൽ വേണമെന്ന് നിർദ്ദേശം
മരണക്കയത്തിൽ നിന്ന് മാലാഖയെപ്പോലെ; മാഞ്ഞാലിപ്പുഴയിലേക്ക് ജീവൻ പണയം വച്ച് ചാടി ബസ് ഡ്രൈവർ അജേഷ്, വിദ്യാർഥിനിക്ക് പുതുജീവൻ!
യുഎസ് വ്യോമാക്രമണത്തിന് ഇറാന്റെ ശക്തമായ തിരിച്ചടി; ജോർദാനിലെ യുഎസ് സൈനിക താവളം തകർത്തു