Saturday, September 05, 2026
News99 Kerala

SDPI ഡിമാൻഡ് മാർച്ച് സംഘടിപ്പിച്ചു

Logo
Editors Pick February 16, 2026 | 02:01 PM
News Image
തിരൂർ: മലപ്പുറത്തിന്റെ കുതിപ്പിന് വേണ്ടി തിരൂർ ആസ്ഥാനമായി പുതിയൊരു ജില്ല രൂപീകരിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച്
എസ് ഡി പി ഐ മലപ്പുറം ജില്ലാ കമ്മിറ്റി 2026 ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 31 വരെ ജില്ലയിൽ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി എസ്ഡിപിഐ തിരൂർ മണ്ഡലം കമ്മിറ്റി പുത്തനത്താണിയിൽ ഡിമാൻഡ് മാർച്ച് സംഘടിപ്പിച്ചു. കുട്ടികളത്താണിയിൽ നിന്നും തുടങ്ങിയ മാർച്ച് നഗരം ചുറ്റി പുത്തനത്താണി ജംഗ്ഷനിൽ സമാപിച്ചു. സമാപന പൊതുയോഗം എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡണ്ട്‌ അൻവർ പഴഞ്ഞി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മലപ്പുറം ജില്ല ഒഴികെ മറ്റ് എല്ലാ ജില്ലകളിലും ഉപരി പഠനത്തിന് സീറ്റുകൾ ഒഴിഞ്ഞു കിടക്കുമ്പോൾ നമ്മുടെ മലപ്പുറത്തെ കുട്ടികൾക്ക് മാത്രം ഉപരിപഠനത്തിന് ഒരു സീറ്റ് പോലും ഇല്ലാത്ത അവസ്ഥയാണ് മലപ്പുറം ജില്ലയിലെ കുട്ടികൾ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അൻവർ പഴഞ്ഞി ഓർമ്മപ്പെടുത്തി.
അൻപതു ലക്ഷം പേർ താമസിക്കുന്ന ഈ മലപ്പുറത്ത് മലപ്പുറത്തിന്റെ വികസനത്തിനു വേണ്ടി ഇവിടെത്തെ ജനങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മുഖ്യധാര രാഷ്ട്രീയപാർട്ടികൾക്ക് അത് വിഘടന വാദവും, വർഗീയതയും ആയിട്ടാണ് കാണാൻ കഴിയുന്നതെന്നും മലപ്പുറത്തെ വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുന്നത് വരെ എസ് എസ് ഡി പി ഐ എന്ന പ്രസ്ഥാനം തെരുവിൽ ഉണ്ടാകുമെന്നും ജില്ലാ പ്രസിഡണ്ട്‌ സൂചിപ്പിച്ചു. ജില്ലാ വിഭജനത്തിന്റെ ആവശ്യതകയെ കുറിച്ചു കൊണ്ട് എസ് ഡി പി ഐ മലപ്പുറം ജില്ലാ സെക്രെട്ടറി മുസ്തഫ മാസ്റ്റർ മലപ്പുറം ജില്ല വിഭജനത്തിന്റെ ആവശ്യകതയെ കുറിച്ചു വിശദീകരണം നടത്തി. നൗഷാദ് എടക്കുളം, വിമൺ ഇന്ത്യ മൂവ് മെന്റ് സംസ്ഥാന ഡെക്രെട്ടറി റഹിയാനത്ത് സുധീർ, എൻ. പി ഷെരീഫ് എന്നിവർ സംസാരിച്ചു. കമ്മിറ്റി അംഗം . മണ്ഡലം പ്രസിഡണ്ട് നിസാർ അഹമ്മദ് അധ്യക്ഷ വഹിച്ച പൊതുയോഗത്തിനു മണ്ഡലം സെക്രെട്ടറി കെ സി സെമീർ സ്വാകതവും, മണ്ഡലം ട്രഷറർ എ. പി.ഹംസ നന്ദിയും പറഞ്ഞു.
കുഞ്ഞാറുമുട്ടിഹാജി, അഷ്റഫ് പുത്തനത്താണി, സഹീർ വളവന്നൂർ, അബ്ദുസ്സലാം,മുബാറക്, ഇബ്രാഹിം കുട്ടി,നൗഷാദ് കണ്ണം കുളം എന്നിവർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.