Saturday, September 05, 2026
News99 Kerala

മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ സി.ടി സ്കാൻ മുടങ്ങി; രോഗികൾക്ക് ദുരിതം

Logo
Editors Pick February 14, 2026 | 03:44 PM
News Image
കോഴിക്കോട്: ഗവ. മെഡിക്കോ ളജിലെ പി.എം.എസ്.വൈ സൂപ്പർ സ്പെഷ്യാലിറ്റി അത്യാഹിത വിഭാഗത്തിൽ സി.ടി സ്കാൻ പണിമുടക്കിയത് രോഗികളെ ദുരിതത്തിലാക്കുന്നു. ഇതോടെ അപകടത്തിൽ പരിക്കേറ്റും മറ്റും എത്തുന്നവർക്ക് സി.ടി സ്‌കാൻ എടുക്കാൻ മെഡിക്കൽ കോളജ് ആശുപത്രിയിലെ സി.ടി സ്കാൻ യൂനിറ്റിലേക്ക് പറഞ്ഞയക്കുകയാണ്. ഇത് രോഗികളുടെ ദുരിതം വർധിപ്പിക്കുകയും ചികിത്സ വൈകാനിടയാക്കുകയും ചെയ്യുന്നുണ്ട്.

ആശുപത്രിയിലെ 15-ാം യൂനിറ്റ് സി.ടിയിൽ നേരത്തെ ബുക്ക് ചെയ്‌ത്‌ പരിശോധനക്ക് എത്തിയവർ തന്നെ കാത്തിരിക്കുന്നതിൽ അത്യാഹിത വിഭാഗത്തിൽ നിന്നെത്തുന്നവർ പരിശോധനക്ക് ഏറെ കാത്തിരിക്കേണ്ടിവരുന്നുണ്ട്. പരിക്കേറ്റ് വീൽച്ചെയറിൽ ട്രോളിയിലും മാത്രം സഞ്ചിരിക്കാൻ കഴിയുന്ന രോഗികളെ അത്യാഹിത വിഭാഗത്തിൽ നിന്ന് ലിഫ്റ്റ് വഴി ഒന്നാംനിലയിൽ കയറ്റി ആകാശ പാത വഴി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവേണം പരിശോധന നടത്താൻ. പരിക്കും അത്യാഹിതവുമേറ്റെത്തുന്ന രോഗികളെ ഇത് പ്രയാസത്തിലാക്കുന്നു. പ്രായമായവരും സ്ത്രീകളും മാത്രം കൂട്ടിരിക്കാരായുള്ളവരാണ് വലിയ പ്രതിസന്ധി നേരിടുന്നത്.

സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടയാണ് പലരും രോഗികളെ മെഡിക്കൽ കോളജ് ആശുപത്രിയിലെ സി.ടി സ്കാൻ യൂനിറ്റിൽ എത്തിച്ച് പരിശോധന നടത്തി തിരികെ എത്തിക്കുന്നത്. സാങ്കേതിക തകരാറുകളാണ് പ്രവർത്തനം മുടങ്ങാൻ കാരണമെന്നും തകരാർ പരിഹരിക്കാനുള്ള അറ്റകുറ്റപ്പണി ആരംഭിച്ചതായും മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.