Saturday, September 05, 2026
News99 Kerala

തിരൂരിലെ ലേബർ ക്യാമ്പുകളിൽ എക്സൈസ് റൈഡ്.11 കിലോ കഞ്ചാവ് പിടികൂടി

Logo
Editors Pick February 10, 2026 | 10:11 AM
News Image
തിരൂർ: തിരൂരിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പുകളിൽ നടന്ന പരിശോധനയിൽ തിരൂർ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ കാർത്തികേയൻ്റ നേതൃത്വത്തിൽ വീണ്ടും കഞ്ചാവ് വേട്ട. തിരൂർ വൈലത്തൂരിൽ നിന്നും 11 കിലോ കഞ്ചാവാണ് പരിശോധനയിൽ പിടികൂടിയത് - സംഭവത്തിൽ പശ്ചിമ ബംഗാൾ സൗത്ത് 24 പാർഗാ സ് ജില്ലയിലെ അത്തോറോബൻ ഗാബൂണി സ്വദേശി അഹൂദ് അലി ഖാസി s/o യാക്കോബ് എന്നയാളെ പ്രതിചേർത്ത് കേസെടുത്തു . ഇയാളെ കഴിഞ്ഞ ദിവസം ഒന്നര കിലോ കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ റിമാൻ്റിലാണ്.
ഈ കേസിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ഇയാൾ താമസിച്ചിരുന്ന മുറിയിൽ നിന്നും തിങ്കളാഴ്ച രാത്രിയിൽ കഞ്ചാവ് പിടി കൂടിയത്.
കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ 15 ഓളം കേസുകളിൽ ആയി 30 കിലോയോളം കഞ്ചാവാണ് തിരൂരിനും പരിസരപ്രദേശങ്ങളിൽ നിന്നും എക്സൈസ് പിടികൂടിയത്.


റെയിഡിൽ ഇൻസ്പെക്ടർ പുറമേ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ എംപി മുഹമ്മദലി, പ്രഗേഷ് , പ്രിവൻ്റീവ് ഓഫീസർ കെ. മുഹമ്മദലി സിവിൽ എക്സൈസ് ഓഫീസർ കണ്ണൻ എന്നിവർ പങ്കെടുത്തു

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.