Sunday, September 06, 2026
News99 Kerala

മെഗാ ജോബ് ഫെയറിൽ ഉദ്യോഗാർത്ഥികളുടെ വൻതിരക്ക്

Logo
Editors Pick February 10, 2026 | 10:08 AM
News Image
വെളിയങ്കോട്: എംടിഎം കോളേജിൽ വെച്ച് നടന്ന മെഗാ ജോബ് ഫെയർ വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബബിത നൗഫൽ ഉദ്‌ഘാടനം ചെയ്തു. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഒരിടത്തുനിന്നും ഒരേ സമയം അഭിമുഖങ്ങൾ നടത്താനും അനുയോജ്യമായവരെ തെരഞ്ഞെടുക്കാനും എംടിഎം കോളേചില പ്ളേസ്മെന്റ്‌ സെല്ലും നാഷണൽ സ്കിൽ സെർവിസും, ഈയോക്‌സണും, സംയുക്തമായി സംഘടിപ്പിച്ച ഈ പരിപാടിക്ക് ഈ പഞ്ചായത്തിനെ തെരെഞ്ഞെടുത്തതിലും യുവതീ യുവാക്കൾക്ക് വലിയ പ്രതീക്ഷയോടെ ആകാഷയോടെ തൊട്ടടുത്ത് അവസരങ്ങൾ ഒരുക്കിയതിലും സന്തോഷമുണ്ടെന്ന് ഉദഘാടന പ്രസംഗത്തിൽ അവർ പറഞ്ഞു ആയിരത്തോളം ഉദ്യോഗാർത്ഥികൾ രജിട്രേഷൻ ചെയ്തു അഭിമുഖങ്ങളിൽ പങ്കെടുത്തു ഐ.സി.ഐ.സി.ഐ ബാങ്ക് (ICICI Bank): മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ്, ഐ.ഐ.എഫ്.എൽ സമസ്ത ഫിനാൻസ്,
കൊർഡിയൽ ഗ്രാമീൺ ബാങ്ക്, ലുലു (Lulu): അജ്ഫാൻ ഇന്റർനാഷണൽ, ഒക്സിജൻ (Oxygen): ചെറുവ സ്പൈസി, ടാറ്റ മോട്ടോഴ്സ്, അപ്പോളോ ടയേഴ്സ്: പോപ്പുലർ വെഹിക്കിൾസ് & സർവീസസ്, .
പോപ്പുലർ ഹ്യുണ്ടായ്, ഇങ്കർ റോബോട്ടിക്സ്, ഹോക്സിമോക്സിൻ ഇൻഫോ ടെക്:, റെയർനെറ്റ് ടെക്നോളജീസ്:, ട്രിനിറ്റി സ്കിൽവർക്സ്:, ഗോവൻ ഇൻസ്റ്റിറ്റ്യൂട്ട്:, കെ.വി ഇവന്റ് പ്ലാനിംഗ്,, ടെസ്‌ല ഗ്രൂപ്പ് (Tezla Group), എ.വൈ ടെക് എന്നീ കമ്പനികളുടെ പ്രതിനിധികൾ നേരിട്ടാണ് ഉദ്യോഗാർത്ഥികളെ ഇൻററ്വ്യൂ ചെയ്തത്.
പത്താം ക്ലാസ്, മുതൽ പ്ലസ് ടു, ഏതെങ്കിലും ഡിപ്ലോമ, ഐ ടി ഐ, ബിരുദം, ബിരുദാന്തര ബിരുദം, അതോടൊപ്പം പ്രത്യേക വൈദഗ്ധ്യ മേഖലകളായ
ബി ടെക്/ ഡിപ്ലോമ / ഐ ടി ഐ (സിവിൽ / ഇന്റീരിയർ ഡിസൈനിങ്) , ഗ്രാഫിക് ഡിസൈനിങ്, ബിസിഎ / എംസിഎ / ഡിജിറ്റൽ മാർക്കറ്റിംഗ് മേഖല / വെബ് ഡെവലപ്പർ വേർഡ്പ്രസ്സ് ഡെവലപ്പർ , HTML, ജാവാ, Angular developer, React developer, ASP. NET DEVELOPER, ബികോം വിത്ത് റ്റാലി, HR മേഖല, ഇംഗ്ലീഷ് ഭാഷയിൽ പ്രവീണിയം (ഇന്റർനാഷണൽ വോയിസ് പ്രോസസ്സ് ), എംബിഎ (ഫിനാൻസ്) / എംഎ എക്കണോമിക്സ് / എം കോം/ ഐടിഐ (വെൽഡിങ്)/ എന്നീ യോഗ്യതയുള്ളവർക്കൊക്കെ പങ്കെടുക്കാൻ അവസരംലഭിച്ചു

പ്രിൻസിപ്പൽ അബ്ദുൾ കരീം അധ്യക്ഷനായിരുന്നു, പ്രൊഫ: ഹവ്വാഹുമ്മ, ജോബിൻ ജോർജ്ജ്, മുസ്താഖ് അലി, രാജേന്ദ്രകുമാർ എന്നിവർ സംസാരിച്ചു പ്ളേസ്മെന്റ് സെൽ കോർഡിനേറ്റർ സബിത സ്വാഗതവും, കൊമേഴ്‌സ് വിഭാഗം മേധാവി മായ.സി നന്ദിയും പറഞ്ഞു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.