Saturday, September 05, 2026
News99 Kerala

ബാധ ഒഴിപ്പിക്കലിന്റെ പേരിൽ 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജോത്സ്യനെ പിടികൂടി

Logo
Editors Pick February 09, 2026 | 06:27 PM
News Image
മന്ത്രവാദം നടത്തി ബാധയൊഴിപ്പിക്കലിന്റെ പേരിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജ്യോത്സ്യനെ കൊല്ലം, പുത്തൂർ പോലീസ് അറസ്റ്റ് ചെയ്തു.

വെണ്ടാർ അരീക്കൽ സ്വദേശി വി.എസ്. മുരാരി തന്ത്രി എന്ന് അറിയപ്പെടുന്ന രാജൻ ബാബുവിനെയാണ് പോക്സോ കേസ് ചുമത്തി പൊലീസ്
അറസ്റ്റ് ചെയ്തത്.

ഭരണിക്കാവിലെ ഒരു ഫ്ലാറ്റിൽ ഒളിവിൽ കഴിയവെ ശാസ്താംകോട്ട. പുത്തൂർ പൊലീസ് സംഘം സംയുക്തമായാണ് പ്രതിയെ പിടികൂടിയത്.

പോലീസ് പറയുന്നത് ഇങ്ങനെ.... പെൺകുട്ടിയും അമ്മയും മുൻപ്‌ ജ്യോതിഷവുമായി ബന്ധപ്പെട്ട് രാജൻ ബാബുവിന്റെ വീട്ടിലെ ജ്യോതിഷാലയത്തിൽ എത്തിയിരുന്നു.

പെൺകുട്ടിയുടെ ശരീരത്തിൽ ബാധ കയറിയതാണ് ഇവരുടെ പ്രശ്നങ്ങൾക്ക് കാരണമെന്നും അത് മന്ത്രവാദത്തിലൂടെ ഒഴിപ്പിച്ചുനൽകാമെന്നും രാജൻ ബാബു ഇവരെ വിശ്വസിപ്പിക്കു കയായിരുന്നു.

ഇതേത്തുടർന്നാണ് കഴിഞ്ഞ ദിവസം ഇവർ മന്ത്രവാദിയുടെ അരീക്കലിലെ വീട്ടിലെത്തിയത്.

രാവിലെ 11 മണിയോടെ എത്തിയ ഇവർക്ക് മൂന്നുമണിയോടെയാണ് കാണാൻ അവസരം ലഭിച്ചത്. ജ്യോത്സ്യൻ പെൺകുട്ടിയെ മാത്രം ഉള്ളിലേക്ക് കൊണ്ടുപോയി.

രണ്ടുമണിക്കൂറിലേറെ കഴിഞ്ഞിട്ടും മകൾ പുറത്തേക്കു വരാതിരുന്നതിനാൽ അമ്മ അന്വേഷിച്ചു അകത്തുചെന്ന് നോക്കിയപ്പോൾ കുട്ടി കരഞ്ഞുകൊണ്ട് തനിക്കുണ്ടായ ദുരനുഭവം അമ്മയോട് പറയുകയായിരുന്നു.

തുടർന്ന് ഇരുവരും
സമീപത്തുള്ള വീട്ടിൽ ഓടിക്കയറി.

സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാർ പ്രതിഷേധവുമായി വീടിനുമുന്നിൽ തടിച്ചുകൂടി.

ബഹളത്തിനിടെ രാജൻ ബാബു വീടിനു പിന്നിലൂടെ സ്ഥലം വിട്ടു.

പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ പോലീസ് കേസെടുത്തശേഷം
ഒളിവിൽ പോയ രാജൻ ബാബുവിനായി പോലീസ് തെരച്ചിൽ നടത്തുകയായിരുന്നു.

ശാസ്താംകോട്ട, പുത്തൂർ പൊലീസ് സംഘം സംയുക്തമായാണ് ഭരണിക്കാവിൽ നിന്നും ഇയാളെ പിടികൂടിയത്

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.