Saturday, September 05, 2026
News99 Kerala

ലഹരിക്കേസിൽ നടി അഞ്ജു കൃഷ്ണ അറസ്റ്റിൽ. പിടികൂടിയതില്‍ മെത്താംഫെറ്റാമൈനും എല്‍എസ്‌ഡി സ്റ്റാംപും

Logo
Editors Pick February 06, 2026 | 08:15 AM
News Image
മെത്താംഫെറ്റമിൻ, എൽഎസ്ഡി സ്റ്റാംപുകൾ, കഞ്ചാവ് തുടങ്ങിയവയുമായി ലഹരി കൈമാറാനെത്തിയ മലയാളത്തിലെ യുവനടി അഞ്ജു കൃഷ്ണയും സംഘവും ചെന്നൈയിൽ പിടിയിൽ.

ആൻ്റി നാർക്കോട്ടിക് ഇന്റലിജൻസ് യൂണിറ്റ് ആവശ്യക്കാരെന്ന വ്യാജേന എത്തി വലവിരിച്ചാണ് സംഘത്തെ കുടുക്കിയത്. തമിഴ് ചിത്രം 'വെള്ളിമലൈ', ജോജു ജോർജ് ചിത്രം 'ആരോ' എന്നിവയിലൂടെ ശ്രദ്ധേയയായ നടിയാണ് അഞ്ജു കൃഷ്ണ. അഞ്ജുവിനൊപ്പം തമിഴ് സിനിമയിലെ സഹസംവിധായിക വിൻസി നിവേദ ഉൾപ്പെടെ എട്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

നെശപ്പാക്കം സ്വദേശി വിഘ്‌നേശ്വരനെ ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരി സംഘത്തെക്കുറിച്ച് പോലീസിന് കൃത്യമായ വിവരം ലഭിക്കുന്നത്. തുടർന്ന് പോലീസ് സംഘം തന്ത്രപൂർവം ഇവരെ സമീപിക്കുകയായിരുന്നു. ലഹരി കൈമാറാൻ വത്സരവാക്കത്ത് എത്തിയപ്പോഴാണ് സംഘം പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് വലിയ അളവിൽ മെത്താംഫെറ്റമിനും മറ്റ് മയക്കുമരുന്നുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.