Monday, July 20, 2026
News99 Kerala

ഭാര്യയെ സംശയം; ദേഷ്യം തീര്‍ക്കുവാൻ ഭർത്താവ് വീടിന് പുലർച്ചെ തീയിട്ടു.ഭാര്യയും മകനും പൊള്ളലേറ്റ് ചികിത്സയില്‍

Logo
Editors Pick January 30, 2026 | 07:34 AM
News Image
പത്തനംതിട്ട: സ്വന്തം വീടിന് തീയിട്ട് മധ്യവയകൻ. ഭാര്യയോടുള്ള സംശയത്തെ തുടർന്നാണ് സംഭവം

വകയാർ കൊല്ലംപടിയില്‍ വീട്ടില്‍ സിജുവാണ് ഭാര്യയോടുള്ള ദേഷ്യം തീർക്കാൻ വീടിന് തീയിട്ടത്. സംഭവം ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു.

പൊള്ളലേറ്റ രജനിയും ഇളയ മകനും താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് നിലവിൽ രജനിക്ക് 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. തീകൊളുത്തിയശേഷം രക്ഷപ്പെട്ട സിജുവിനെ പൊലീസ് പിടികൂടി. രജനിയുടേയും സിജുവിന്‍റെയും രണ്ടാം വിവാഹമായിരുന്നു. വിവാഹ ശേഷം ഇരുവരും വാടകവീട്ടിലാണ് താമസിച്ചിരുന്നത്. രാത്രി വീട്ടുകാര്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു.
പിന്നാലെ ശബ്ദം കേട്ട് ഉണർന്നപ്പോള്‍ വീടിന് തീ പിടിച്ചിരുന്നു. നോക്കിയപ്പോള്‍ സിജുവിനെ കാണാനും ഇല്ല.ഭാര്യയോടുള്ള സംശയത്തെ തുടർന്നാണ് ഇയാള്‍ വീടിന് തീകൊളുത്തിയതെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ സിജോ പെയിൻ്റിംഗ് തൊഴിലാളിയാണ്.ഭാര്യയുമായി സിജോ നിരന്തരം വഴക്കായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഇന്നലെ രാത്രിയിലും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. സിജുവിന് രജനിയിലുള്ള സംശയമാണ് പ്രശ്‍നങ്ങള്‍ക്ക് കാരണം. ഇയാളുടെ കയ്യിലുള്ള ടിന്നറോ പെട്രോളോ ഉപയോഗിച്ച്‌ തീകൊളുത്തി എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ വീടിന്‍റെ ഒരുഭാഗം മുഴുവൻ കത്തിയിട്ടുണ്ട്. നിലവില്‍ പ്രതി പൊലീസ് കസ്റ്റഡിയിലാണ്

Comments
Please Login to comment.
LATEST NEWS
വേദി വിടാതെ ട്രംപ്, ഒടുവിൽ ഇൻഫന്റിനോയുടെ ഇടപെടൽ; ലോകകപ്പ് സമ്മാനദാന വേദിയിലെ നാടകീയ രംഗങ്ങൾ ചർച്ചയാകുന്നു
ആശുപത്രികളിൽ ഭക്ഷണം നൽകുന്നതിന് സർക്കാരിന് എതിർപ്പില്ല: ആരോഗ്യ മന്ത്രി കെ. മുരളീധരൻ
90 മിനിറ്റിൽ ഒറ്റ ഷോട്ട് പോലുമില്ല ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിൻറെ റെക്കോർഡുമായി അർജൻ്റീന
കണ്ണീരണിഞ്ഞ് ഫലസ്തീൻ; ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ 17-കാരൻ ഫുട്ബോൾ താരം ഫാദി ഹംദല്ലയ്ക്ക് യാത്രാമൊഴി
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവഗൗഡ (89) അന്തരിച്ചു
വായനയും അച്ചടക്കവും വിജയത്തിന്റെ വഴികാട്ടികൾ: ചൈത്ര തെരേസ ജോൺ IPS
രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ വർധന: കേരളത്തിൽ 115 രോഗികൾ; മുൻകരുതൽ വേണമെന്ന് നിർദ്ദേശം
മരണക്കയത്തിൽ നിന്ന് മാലാഖയെപ്പോലെ; മാഞ്ഞാലിപ്പുഴയിലേക്ക് ജീവൻ പണയം വച്ച് ചാടി ബസ് ഡ്രൈവർ അജേഷ്, വിദ്യാർഥിനിക്ക് പുതുജീവൻ!