നരിക്കുനിയിൽ സ്കൂട്ടർ റോഡിൽനിന്ന് താഴ്ചയിലേക്ക് മറിഞ്ഞു; യുവതിക്ക് ദാരുണാന്ത്യം
Kerala
October 13, 2026 | 04:56 AM
കോഴിക്കോട്: നരിക്കുനി–പന്നൂർ റോഡിൽ സ്കൂട്ടർ റോഡിൽനിന്ന് ഒന്നര മീറ്ററോളം താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവതി മരിച്ചു. നരിക്കുനി കൂടത്തിൽ സ്വദേശിനി മുർഷിദ (26) ആണ് മരിച്ചത്. അപകടത്തിൽ ഭർത്താവ് ജാസിമിന് പരിക്കേറ്റു.
കൂടത്തിൽ ഭാഗത്ത് രാത്രി 9.30 ഓടെയായിരുന്നു അപകടം. ഭർത്താവിനൊപ്പം ഇലക്ട്രിക് സ്കൂട്ടറിൽ സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടെയാണ് വാഹനം റോഡിൽനിന്ന് താഴ്ചയിലേക്ക് മറിഞ്ഞത്.
നാട്ടുകാർ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മുർഷിദയുടെ ജീവൻ രക്ഷിക്കാനായില്ല.
Comments