Saturday, October 24, 2026
News99 Kerala

നിറം മാറ്റാം, ബോഡി ഘടന പരിഷ്കരിക്കുകയും ആവാം .ഏഴുതരം വാഹന മോഡിഫിക്കേഷന് അനുമതി നല്‍കി സർക്കാർ ഉത്തരവ്. മാറ്റങ്ങളെല്ലാം ഗതാഗത വകുപ്പിന്റെ അനുമതിയോടെ മാത്രം

Logo
Editors Pick October 07, 2026 | 03:48 PM
News Image
തിരുവനന്തപുരം: വാഹന മോഡിഫിക്കേഷന് അനുമതി നല്‍കി സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവിറങ്ങി. വാഹനങ്ങളില്‍ ഏഴ് തരം മോഡിഫിക്കേഷനുകൾക്കാണ് അംഗീകരിക്കാരം നൽകിയിരിക്കുന്നത്. ഏതു തരം രൂപമാറ്റത്തിനും എംവിഡിയുടെ അനുമതി വേണം.

വാഹനത്തിന്‍റെ നിറം മാറ്റാം, എൻജിൻ ഒരേ മോഡലിലുള്ളത് മാറ്റിവയ്ക്കാം, ഒരേ മോഡലുള്ള ഷാസി മാറ്റിവയ്ക്കാം, ബോഡി ഘടന പരിഷ്കരിക്കാം, അംഗീകൃത റിട്രോഫിറ്റ്മെന്‍റ് കിറ്റ് ഉപയോഗിച്ച് ഇന്ധനം മാറ്റാം, പ്രൊപ്പല്‍ഷന്‍ സിസ്റ്റം മാറ്റാം, വാഹനം ഭിന്നശേഷി സൗഹൃദമാക്കി മാറ്റാം.

റജിസ്റ്ററിങ് അതോറിറ്റികള്‍ നിർമാതാവിന്‍റെ സ്‌പെസിഫിക്കേഷനുകളുടെയും വാഹനത്തിന്‍റെ ടൈപ്പ് അപ്രൂവല്‍/പ്രോട്ടോടൈപ്പ് അപ്രൂവലിന്‍റെയും അടിസ്ഥാനത്തിലായിരിക്കും മോഡിഫിക്കേഷന്‍ അപേക്ഷകളില്‍ നടപടി സ്വീകരിക്കുക. അനുവദിച്ച മാറ്റങ്ങള്‍ ആര്‍സിയില്‍ രേഖപ്പെടുത്തേണ്ട ചുമതലയും റജിസ്റ്റിങ് അതോറിറ്റിക്ക് ആയിരിക്കും. ആർസി ബുക്കിൽ മാറ്റങ്ങൾ രേഖപ്പെടുത്തിയില്ലെങ്കിൽ പിഴയടയ്ക്കേണ്ടിയും വരും

Comments
Please Login to comment.
LATEST NEWS
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് (പാഴൂർ) മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരണപ്പെ
+2 വിദ്യാർത്ഥി ടെർഫിൽ കുഴഞ്ഞ് വീണു മരിച്ചു
ESAF Foundation സംഘടിപ്പിച്ച ബാലജ്യോതി ജില്ലാ കലാ-കായികോത്സവം വർണാഭമായി
തിരൂരിന്റെ നഗരഹൃദയത്തിൽ ലീഗിന് സ്വന്തമായി ആസ്ഥാനം വരുന്നു. മുസ്ലിം ലീഗ് ആസ്ഥാനം : ബ്രോഷർ പുറത്തിറക്കി
സ്പാ കളിൽ പോലീസിൻ്റെ മിന്നൽ പരിശോധന.14 സ്ഥാപനങ്ങൾക്കെതിരെ നടപടി,5 പേർ അറസ്റ്റിൽ
17 കാരിയെ മന്ത്രവാദത്തിന്റെ മറവിൽ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ എടവണ്ണ കുണ്ടുതോട് സ്വദേശി പിടിയിൽ.
പെരുമ്പടപ്പിൽ പത്രവിതരണക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സ്കൂട്ടറും കത്തിനശിച്ചു