Saturday, October 24, 2026
News99 Kerala

കോഴിക്കോട് മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാർ വീൽചെയർ രോഗികളെ പരിഗണിക്കുന്നില്ല - KDF ആരോഗ്യ മന്ത്രിക്ക് പരാതി നൽകി

Logo
Editors Pick October 06, 2026 | 04:56 AM
News Image

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റി ഭാഗത്ത് സേവനത്തിലുള്ള സെക്യൂരിറ്റി ജീവനക്കാർ വീൽചെയർ രോഗികളെയും കൂട്ടിരിപ്പുകാരെയും പരിഗണിക്കാത്തതിനെതിരെ കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുൽ അസീസ് കടലുണ്ടി ആരോഗ്യ വകുപ്പ് മന്ത്രിക്ക് പരാതി നൽകി.

വയോധികരായി എത്തുന്ന രോഗികളും, കൈക്കുഞ്ഞുങ്ങളെ എടുത്തുകൊണ്ട് വീൽചെയറിൽ മാതാപിതാക്കളെയോ, ഭർത്താവിനെയോ, സഹോദരങ്ങളെയോ കൊണ്ടുവരുന്ന സ്ത്രീകളോട് സെക്യൂരിറ്റി ജീവനക്കാർ യാതൊരു സഹായവും ചെയ്യുന്നില്ലെന്ന് പരാതിയിൽ പറയുന്നു. വീൽചെയർ തള്ളി കൊണ്ടുവരാനും രോഗിയെ അകത്തേക്ക് കയറ്റാനും ഒറ്റയ്ക്ക് വരുന്ന സ്ത്രീകൾക്കും വയോധികർക്കും സാധിക്കാതെ വലിയ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.

സഹായിക്കാത്തതിന് പുറമെ രോഗിയുടെ കൂടെ ഒന്നിൽ കൂടുതൽ ആളുകളെ ആശുപത്രിക്കകത്തേക്ക് പ്രവേശിപ്പിക്കാത്തത് വയോധികരായ രോഗികൾക്കും കൈക്കുഞ്ഞുങ്ങളുമായി വരുന്ന സ്ത്രീകൾക്കും വളരെയേറെ ദുരിതം ഉണ്ടാക്കുന്നുണ്ട്. ഒരു കുഞ്ഞിനെ എടുത്ത് മറ്റൊരാളെ വീൽചെയറിൽ കൊണ്ടുപോകേണ്ടി വരുന്ന സ്ത്രീകൾക്ക് ഒരാൾ കൂടെ വേണ്ടത് അത്യാവശ്യമാണ്.

കൂടാതെ സ്കാനിങ്ങിന് വേണ്ടിയും മറ്റ് ആവശ്യങ്ങൾക്ക് വേണ്ടിയും രോഗിയുമായി വീൽചെയറിൽ പോകുമ്പോഴും സെക്യൂരിറ്റി ജീവനക്കാർ യാതൊരുവിധ സഹായവും ചെയ്തുകൊടുക്കുന്നില്ല. ചില സമയങ്ങളിൽ പുറത്ത് നിന്ന് ചെയ്യേണ്ട ടെസ്റ്റുകൾക്ക് പോകേണ്ട അവസരത്തിൽ പോലും രോഗിയുടെ കൂടെയുള്ള ആൾ വളരെ ബുദ്ധിമുട്ടിയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. അത് ചിലപ്പോൾ ഒരു കയ്യിൽ കുഞ്ഞിനെയും എടുത്ത് മറുകയ്യിൽ വീൽചെയർ ഉന്തിക്കൊണ്ടായിരിക്കും. ഇത് പല അപകടങ്ങളും ക്ഷണിച്ചുവരുത്താം. ആയതിനാൽ വലിയ അപകടങ്ങൾ സംഭവിക്കുന്നതിന് മുമ്പ് തുടർനടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

കെ.ഡി.എഫിന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തകർ നേരിട്ട് അവിടെ വന്ന് കാര്യങ്ങൾ കണ്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകിയത്.

കാഷ്വാലിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാർക്ക് വയോധികർ, വീൽചെയർ രോഗികൾ, കൈക്കുഞ്ഞുങ്ങളുമായി വരുന്ന സ്ത്രീകൾ എന്നിവരെ സഹായിക്കാൻ വേണ്ട നിർദ്ദേശങ്ങൾ നൽകണമെന്നും, കാഷ്വാലിറ്റി ഭാഗത്തെ സി.സി.ടി.വി ദൃശ്യങ്ങൾ വഴി കാര്യങ്ങൾ നിരന്തരം വീക്ഷിച്ച് വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും, പാവപ്പെട്ട രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ഉണ്ടാകുന്ന ഇത്തരം അനീതികൾക്കെതിരെ സർക്കാരിന്റെ ഭാഗത്ത് നിന്നും മാനുഷിക പരിഗണനയോടെ കാര്യമായ ഇടപെടൽ ഉണ്ടാകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

പരാതിയുടെ പകർപ്പ് മെഡിക്കൽ കോളേജ് സൂപ്രണ്ട്, ജില്ലാ കളക്ടർ, ഡി.എം.ഒ എന്നിവർക്കും നൽകിയിട്ടുണ്ട്.

കെ.ഡി.എഫ് പ്രസിഡന്റ് പി.എൻ. അബ്ദുൽ അസീസ് കടലുണ്ടി, സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, ജോയിന്റ് സെക്രട്ടറി സുബൈർ ആനങ്ങാടി, ഷൈനി പട്ടാളത്തിൽ എന്നിവർ പരാതി നൽകി.

Comments
Please Login to comment.
LATEST NEWS
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് (പാഴൂർ) മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരണപ്പെ
+2 വിദ്യാർത്ഥി ടെർഫിൽ കുഴഞ്ഞ് വീണു മരിച്ചു
ESAF Foundation സംഘടിപ്പിച്ച ബാലജ്യോതി ജില്ലാ കലാ-കായികോത്സവം വർണാഭമായി
തിരൂരിന്റെ നഗരഹൃദയത്തിൽ ലീഗിന് സ്വന്തമായി ആസ്ഥാനം വരുന്നു. മുസ്ലിം ലീഗ് ആസ്ഥാനം : ബ്രോഷർ പുറത്തിറക്കി
സ്പാ കളിൽ പോലീസിൻ്റെ മിന്നൽ പരിശോധന.14 സ്ഥാപനങ്ങൾക്കെതിരെ നടപടി,5 പേർ അറസ്റ്റിൽ
17 കാരിയെ മന്ത്രവാദത്തിന്റെ മറവിൽ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ എടവണ്ണ കുണ്ടുതോട് സ്വദേശി പിടിയിൽ.
പെരുമ്പടപ്പിൽ പത്രവിതരണക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സ്കൂട്ടറും കത്തിനശിച്ചു