Saturday, October 24, 2026
News99 Kerala

NH 66 ൽ സർവ്വീസ് റോഡ് വഴി ബസ്സുകൾ പോകുന്നില്ല; പാണമ്പ്ര ഉൾപ്പെടെ യാത്രക്കാർ ദുരിതത്തിൽ - കർശന നടപടി വേണം - KDF

Logo
Editors Pick October 06, 2026 | 04:51 AM
News Image




തേഞ്ഞിപ്പലം: NH 66 ദേശീയപാതയിൽ KSRTC ബസ്സുകളും പ്രൈവറ്റ് ബസ്സുകളും സർവ്വീസ് റോഡിലൂടെ യാത്ര നടത്താതെ നേരെ ഹൈവേയിലൂടെ പോകുന്നതിനാൽ സാധാരണക്കാരായ ജനങ്ങൾ വലിയ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് KDF അറിയിച്ചു.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് സ്കൂളിലേക്ക് കോളേജിലേക്ക് വരുന്ന ഒരുപാട് വിദ്യാർത്ഥികളെയും സാധാരണക്കാരെയും ഇത് ഒരുപാട് ബാധിക്കുന്നുണ്ട്. യൂണിവേഴ്സിറ്റി, വിദ്യാർത്ഥികൾ, ആശുപത്രി എന്നിവരെ ആശ്രയിക്കുന്ന സ്റ്റോപ്പുകളിൽ ബസ്സുകൾ നിർത്താതെ പോകുന്നു. ഇതിനോടകം തന്നെ സ്ത്രീകളെയും കുട്ടികളെയും വയോജനങ്ങളെയും അടങ്ങുന്ന ഒരുപാട് പേരെ വഴിയിൽ ഇറക്കിവിട്ട് മോശമായി പെരുമാറിയ സംഭവങ്ങളും ഒരുപാട് ഉണ്ടായിട്ടുണ്ട്.

പരാതി നൽകുന്ന എനിക്ക് തന്നെ ഒരു പ്രാവശ്യം പാണമ്പ്രയിൽ ഇറങ്ങുന്നതിന് പകരം ബസ് ഹൈവേയിലൂടെ പോയതിനാൽ ചേളാരിയിൽ ഇറങ്ങേണ്ടതായി വന്നിട്ടുണ്ട്. പാണമ്പ്ര എന്നത് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കും ചേളാരിക്കും ഇടയിലുള്ള സ്ഥലമാണ്.

ഈ പരാതി കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അവിടെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. ദേശീയപാത 66 കടന്നുപോകുന്ന എല്ലാ ഭാഗത്തും ഇതേ വിഷയം നിലനിൽക്കുന്നുണ്ട്. പ്രത്യേകിച്ച് സർവ്വീസ് റോഡ് ഉള്ള രാമനാട്ടുകര, കൊളപ്പുറം, തേഞ്ഞിപ്പലം, കാലിക്കറ്റ് യൂണിവേഴ്സിറ്റി, പാണമ്പ്ര, ചേളാരി, കാക്കഞ്ചേരി, കോട്ടക്കൽ, എടരിക്കോട്, കക്കാട്, പുത്തനത്താണി, വളാഞ്ചേരി, തൃശ്ശൂർ, കൊല്ലം തുടങ്ങി സർവ്വീസ് റോഡ് നിലവിലുള്ള എല്ലാ സ്ഥലങ്ങളിലും ബസ്സുകൾ സർവ്വീസ് റോഡിലൂടെ പോകാതെ ഹൈവേയിലൂടെ പോകുകയാണ്.

ഈ വിഷയത്തിൽ ഒരുപാട് പ്രാവശ്യം പോലീസിനും മോട്ടോർ വാഹന വകുപ്പിനും NHAI ക്കും പരാതി നൽകിയിട്ടും ഇതുവരെയായി യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

ആയതിനാൽ NH 66 ൽ സർവ്വീസ് റോഡ് ഉള്ള എല്ലാ ഭാഗങ്ങളിലും KSRTC, പ്രൈവറ്റ് ബസ്സുകൾ നിർബന്ധമായും സർവ്വീസ് റോഡിലൂടെ മാത്രം സർവ്വീസ് നടത്തണമെന്നും, KSRTC ഡിപ്പോകളിൽ നിന്നും പുറപ്പെടുന്ന വാഹനങ്ങൾ നിർദ്ദേശിച്ചിട്ടുള്ള റൂട്ടിലൂടെയും സർവ്വീസ് റോഡിലൂടെയും മാത്രം സർവ്വീസ് നടത്തണമെന്ന് KSRTC MD കർശന സർക്കുലർ ഇറക്കണമെന്നും, നിയമം ലംഘിക്കുന്ന ബസ്സുകൾക്കെതിരെ MVD, പോലീസ് സംയുക്ത പരിശോധന നടത്തി പിഴ ഈടാക്കണമെന്നും, ഒന്നിൽ കൂടുതൽ തവണ തെറ്റുകൾ ആവർത്തിക്കുന്ന ബസ്സുകളുടെ പെർമിറ്റ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കണമെന്നും, പ്രധാന സ്റ്റോപ്പുകളിൽ NHAI ബോർഡുകൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി, DGP, KSRTC MD, NHAI പ്രോജക്ട് ഡയറക്ടർ തിരുവനന്തപുരം എന്നിവർക്ക് പരാതി നൽകി.

NH 66 കടന്നുപോകുന്ന തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കളക്ടർമാർക്കും, അതാത് ജില്ലകളിലെ SP മാർക്കും, RTO മാർക്കും പരാതിയുടെ പകർപ്പ് നൽകിയിട്ടുണ്ട്.

കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുൽ അസീസ് കടലുണ്ടി, സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, സംസ്ഥാന ട്രഷറർ സുബൈർ ആനങ്ങാടി, സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈനി പട്ടാളത്തിൽ എന്നിവർ പരാതി നൽകി.

Comments
Please Login to comment.
LATEST NEWS
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് (പാഴൂർ) മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരണപ്പെ
+2 വിദ്യാർത്ഥി ടെർഫിൽ കുഴഞ്ഞ് വീണു മരിച്ചു
ESAF Foundation സംഘടിപ്പിച്ച ബാലജ്യോതി ജില്ലാ കലാ-കായികോത്സവം വർണാഭമായി
തിരൂരിന്റെ നഗരഹൃദയത്തിൽ ലീഗിന് സ്വന്തമായി ആസ്ഥാനം വരുന്നു. മുസ്ലിം ലീഗ് ആസ്ഥാനം : ബ്രോഷർ പുറത്തിറക്കി
സ്പാ കളിൽ പോലീസിൻ്റെ മിന്നൽ പരിശോധന.14 സ്ഥാപനങ്ങൾക്കെതിരെ നടപടി,5 പേർ അറസ്റ്റിൽ
17 കാരിയെ മന്ത്രവാദത്തിന്റെ മറവിൽ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ എടവണ്ണ കുണ്ടുതോട് സ്വദേശി പിടിയിൽ.
പെരുമ്പടപ്പിൽ പത്രവിതരണക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സ്കൂട്ടറും കത്തിനശിച്ചു