കോഴിക്കോട് -ചാത്തമംഗലം ചെറുപുഴയിൽ മുങ്ങിപ്പോയ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി; ഒരു കുട്ടിയെ നാട്ടുകാർ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു*_
Editors Pick
October 04, 2026 | 01:54 PM
_ചാത്തമംഗലം: ചോയിമഠം റോഡിൽ ചെറുപുഴയിൽ മുങ്ങിപ്പോയ വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കോഴിക്കോട് ജില്ല സ്കൂബാ ടീം നടത്തിയ തിരച്ചിലിൽ കണ്ടെത്തി._ _ഒരാളെ നാട്ടുകാർ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു._
_ഞായറാഴ്ച ഉച്ചക്ക് 2:30 മണിയോടെയാണ് ചാത്തമംഗലം ചെറുപുഴയിൽ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിപ്പോയത്, കൂടെയുണ്ടായിരുന്ന കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ ഒരാളെ രക്ഷപെടുത്തി._ _13 വയസ്സുള്ള സനു ഫിയാസ് എന്ന കുട്ടിയുടെ മൃതദേഹമാണ് സ്കൂബാ ടിം കണ്ടെത്തിയത്._
_ചാത്തമംഗലം ഷമീർ പാലാട്ടുമ്മൽ പിതാവാണ്._
_മുക്കം ഫയർ &റസ്ക്യൂ സ്റ്റേഷൻ ഓഫീസർ ഈ കെ. അബ്ദുൾ സലീമിൻ്റെ നേതൃത്വത്തിൽ മുക്കം, വെള്ളിമാടുകുന്ന് നിലയങ്ങളിൽ നിന്നുള്ള സേനാംഗങ്ങളും,നാട്ടുകാരുമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്._
Comments