Saturday, October 24, 2026
News99 Kerala

വിൽപ്പനക്കായി കൊണ്ടുവന്ന MDMA യുമായി മണൽ കടത്തുകാരൻ തിരൂർ പോലീസിൻറെ പിടിയിൽ .

Logo
Editors Pick October 04, 2026 | 08:56 AM
News Image

തിരൂർ :
വിൽപ്പനക്കായി കൊണ്ടുവന്ന MDMA യുമായി മണൽ കടത്തുകാരനെ തിരൂർ പോലീസ് പിടികൂടി.
നെധേറേഷ്, വയസ്. 26,S/O ഇബ്രാഹിംകുട്ടി, ചെമ്മാല ഹൌസ്, കൈമലശ്ശേരി, മലപ്പുറം എന്നയാളെയാണ് ഉപയോഗത്തിനും വിൽപ്പനയ്ക്കുമായി സൂക്ഷിച്ചിരുന്ന 13 gm MDMA യുമായി ആലിങ്ങളിലുള്ള വാടകവീട്ടിൽ നിന്നും തിരൂർ പോലീസ് പിടികൂടിയത്. അനധികൃത മണൽ കടത്തിനായി ഇയാൾക്ക് മുൻപ് നിരവധി വാഹനങ്ങൾ ഉണ്ടായിരുന്നു.മണൽ കടത്തുമായി ബന്ധപ്പെട്ട് ഇയാളുടെ പേരിൽ കേസ് ഉണ്ടായിരുന്നു.
ഇയാൾ ഇടയ്ക്കിടെ ബാംഗ്ലൂരിൽ പോയി വരുന്നതായും അറിയാൻ കഴിഞ്ഞിട്ടുള്ളതാണ്.പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി കോടതി തിരൂർ സബ് ജയിലിൽ റിമാൻഡ് ചെയ്തിട്ടുള്ളതാണ്. തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിൻ്റെ നേതൃത്വത്തിൽ ഉള്ള സബ് ഇൻസ്പെക്ടർമാരായ മിഥുൻ , അനുഷ , ഇക്ബാൻ , നസീർ തിരൂർക്കാട്, CPO മാരായ അനന്തു, ടോണി, ജൗഹർ , ബൈജു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ലഹരി മാഫിയ ക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് തിരൂർ പോലീസ് അറിയിച്ചു.

Comments
Please Login to comment.
LATEST NEWS
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് (പാഴൂർ) മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരണപ്പെ
+2 വിദ്യാർത്ഥി ടെർഫിൽ കുഴഞ്ഞ് വീണു മരിച്ചു
ESAF Foundation സംഘടിപ്പിച്ച ബാലജ്യോതി ജില്ലാ കലാ-കായികോത്സവം വർണാഭമായി
തിരൂരിന്റെ നഗരഹൃദയത്തിൽ ലീഗിന് സ്വന്തമായി ആസ്ഥാനം വരുന്നു. മുസ്ലിം ലീഗ് ആസ്ഥാനം : ബ്രോഷർ പുറത്തിറക്കി
സ്പാ കളിൽ പോലീസിൻ്റെ മിന്നൽ പരിശോധന.14 സ്ഥാപനങ്ങൾക്കെതിരെ നടപടി,5 പേർ അറസ്റ്റിൽ
17 കാരിയെ മന്ത്രവാദത്തിന്റെ മറവിൽ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ എടവണ്ണ കുണ്ടുതോട് സ്വദേശി പിടിയിൽ.
പെരുമ്പടപ്പിൽ പത്രവിതരണക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സ്കൂട്ടറും കത്തിനശിച്ചു