മലപ്പുറത്തെ അവഹേളി ക്കൽ CPM.ന്റെ രാഷ്ട്രീയ അജണ്ട. Cmk.മുഹമ്മദ്
Editors Pick
October 04, 2026 | 08:24 AM
മലപ്പുറം ജില്ലയെയും ഇവിടുത്തെ ജനങ്ങളെയും ഒന്നടങ്കം അവഹേളിക്കുന്ന തരത്തിൽ.CPM. നേതാവും മുൻ പൊന്നാനി എം.എൽ.എ കൂടിയായ നന്ദകുമാർ നടത്തിയ പരാമർശത്തിൽ പരസ്യമായി അദ്ദേഹം മലപ്പുറത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന്. ജനാധിപത്യ സംരക്ഷണ സമിതി.JSS. മലപ്പുറം ജില്ലാ സെക്രട്ടറിയും.UDF. മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ. cmk.മുഹമ്മദ്. ആവശ്യപ്പെട്ടു.
ഒരു നാടിനെയും ലക്ഷക്കണക്കിന് ജനങ്ങളെയും അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാനാകില്ല. മലപ്പുറത്തെയും ഇവിടുത്തെ ജനങ്ങളെയും ലക്ഷ്യമിട്ട് സി.പി.ഐ.(എം) നേതാക്കളുടെ ഭാഗത്തുനിന്ന് നേരത്തെയും ഇത്തരം വർഗീയ പരാമർശങ്ങൾ ഉണ്ടായിട്ടുണ്ട്ന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വി. എസ്. അച്യുതാനന്ദൻ, എ. വിജയരാഘവൻ, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവരുടെ മുൻകാല വിവാദ പരാമർശങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ മുൻ പൊന്നാനി എം.എൽ.എ കൂടിയായ നന്ദകുമാറും മലപ്പുറത്തിനെതിരെ സമാനമായ സമീപനം സ്വീകരിച്ചിരിക്കുന്നതെന്നും.cmk. ആരോപിച്ചു.
അങ്ങനെമലപ്പുറതെ ജനങ്ങളെ കണ്ടതിന്റെ ഫലമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ സി.പി.ഐ.(എം) ഏറ്റുവാങ്ങിയ കനത്ത പരാജയം.സ്വന്തം രാഷ്ട്രീയ പരാജയത്തിന്റെ കാരണങ്ങൾ ഇത്തരം വർഗീയ പരാമർശങ്ങളിലൂടെ മറച്ചുവെക്കാമെന്ന്.CPM.കരുതേണ്ട. ജനങ്ങളെ കുറ്റപ്പെടുത്തി സ്വന്തം വീഴ്ചകൾക്ക് ന്യായീകരണം കണ്ടെത്താനുള്ള സിപിഎം നേതാക്കളുടെ ശ്രമം ഇനിയും ജനങ്ങളുടെ ഇടയിൽ വിലപ്പോവില്ല.
മലപ്പുറത്തെ അപമാനിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്ന ധാരണ സി.പി.ഐ.(എം) ഉപേക്ഷിക്കണമെന്നും ഒരു നാടിനെയും ജനങ്ങളെയും അഭമാനിച്ച് കടന്നുപോകാമെന്ന്.CPM. കരുതേണ്ടെ മലപ്പുറത്തെ ജനങ്ങൾ ഒറ്റക്കെട്ടായി ഇത്തരം വർഗീയവാദികൾക്ക് മറുപടി നൽകും അദ്ദേഹം പറഞ്ഞു പരാമർശം പിൻവലിച്ച് മലപ്പുറത്തെ ജനങ്ങളോട്.സിപിഎം.പരസ്യമായി മാപ്പ് പറയണമെന്നും. സിഎംകെ. മുഹമ്മദ് ആവശ്യപ്പെട്ടു
Comments