ചിറക് അംഗങ്ങൾക്ക് സഹമിത്ര തൊഴിൽ പരിശീലനം;കൂടുതൽ ഉൽപന്നങ്ങൾ ഇ. എം.ഇ.എ‘ചിറക്’ ബ്രാൻഡായി വിപണിയിലക്ക്
Editors Pick
September 23, 2026 | 06:43 AM
ഭിന്ന ശേഷിക്കാർക്ക് തൊഴിൽ പരിശീലനം നൽകി സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതിന്റെ ഭാഗമായി ഇ.എം.ഇ.എ. ഹയർ സെക്കൻഡറി സ്കൂൾ കൊണ്ടോട്ടിയുടെ നേതൃത്വത്തിൽ ചിറക് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ‘സഹമിത്ര’ തൊഴിൽ പരിശീലനം നടത്തി.
പരിപാടിയുടെ ഉദ്ഘാടനം ഡിവിഷൻ കൗൺസിലർ ഫൗസിയ ഇഖ്ബാൽ നിർവഹിച്ചു. വി. ഖാലിദ് അധ്യക്ഷത വഹിച്ചു. ചിറക് ഗ്രാമം കോർഡിനേറ്റർ സി.പി. സാബിറ, എ.ഡി.എസ്. ഹഫ്സത്ത് എ, ശഹീദ കെ, അദ്വ്യത് എം.ബി.കെ.എം.ഇസ്മായിൽ എന്നിവർ സംസാരിച്ചു. പരിശീലനത്തിന് സമീന ടീച്ചർ (BRC) നേതൃത്വം നൽകി.
പരിശീലനത്തിലൂടെ ചിറക് അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ പുതിയ ഉൽപന്നങ്ങൾ വികസിപ്പിച്ച് സ്കൂൾ സ്റ്റോറിലും വിപണിയിലും എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഉൽപന്നങ്ങളെ ഏകീകൃതമായി ‘ചിറക്’ എന്ന ബ്രാൻഡായി വിപണിയിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും ഇതോടെ തുടക്കമാകും.
തൊഴിൽ പരിശീലനത്തിന്റെ രണ്ടാം ഘട്ടത്തിൽ ചിറക് അംഗങ്ങൾ തന്നെ പരിശീലകരായി മാറി പരിശീലനത്തിന് നേതൃത്വം നൽകും. തുടർന്ന് സമീപത്തെ സ്കൂളുകളിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് പരിശീലനം നൽകാനും പദ്ധതിയുണ്ട്.
അധ്യാപക കോർഡിനേറ്റർ കെ.എം. ഇസ്മായിൽ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
Comments