Saturday, October 24, 2026
News99 Kerala

ലോകത്തെ ഏറ്റവും വലിയ പണക്കാരനായ എലോൺ മസ്ക‌് ഇപ്പോഴും വാടകവീട്ടിൽ താമസിക്കുന്നത് എന്തുകൊണ്ട്?

Logo
Editors Pick September 22, 2026 | 06:17 AM
News Image
ലോകത്തെ ഏറ്റവും ധനികനായ എലോൺ മസ്ക്, തന്റെ വൻ സമ്പത്തിനിടയിലും ലളിതമായ ജീവിതശൈലി പിന്തുടരുന്നത് വീണ്ടും ശ്രദ്ധ നേടുന്നത് . സ്‌പേസ് എക്‌സിന്റെ വിജയകരമായ ഐപിഒയ്ക്ക് ശേഷം ലോകത്തിലെ ആദ്യത്തെ ട്രില്യണയർ ആയി മാറിയെങ്കിലും, ആഡംബര മാളികകൾക്ക് പകരം ടെക്സസിലെ ഒരു ചെറിയ വാടകവീട്ടിലാണ് മസ്ക് താമസിക്കുന്നത്.

ടെക്സസിലെ ബോക ചിക്കയിൽ സ്‌പേസ് എക്‌സിന്റെ സ്റ്റാർബേസ് ആസ്ഥാനത്തിന് സമീപമുള്ള പ്രീഫാബ്രിക്കേറ്റഡ് വീടാണ് അദ്ദേഹത്തിന്റെ പ്രധാന വസതി ഉള്ളത് . ഏകദേശം 50,000 ഡോളർ മാത്രം വിലമതിക്കുന്ന രണ്ട് കിടപ്പുമുറികളുള്ള ഈ വീട് സ്‌പേസ് എക്‌സിൽ നിന്നാണ് അദ്ദേഹം വാടകയ്‌ക്കെടുത്തിരിക്കുന്നത്. സുഖസൗകര്യങ്ങളെക്കാൾ പ്രായോഗികതയ്ക്ക് പ്രാധാന്യം നൽകുന്ന മസ്ക്, ലളിതമായ മരമേശയിലാണ് ജോലി ചെയ്യുന്നത്. വീട്ടിൽ ഭക്ഷണസാധനങ്ങൾ കുറവാണെന്നും മസ്ക് ഗാരേജിലാണ് ഉറങ്ങിയിരുന്നതെന്നും അമ്മ മെയ് മസ്കും വെളിപ്പെടുത്തിയിരുന്നത്.

സുഖസൗകര്യങ്ങളെക്കാൾ എപ്പോഴും ജോലിക്ക് മുൻഗണന നൽകുന്ന വ്യക്തിയാണ് മസ്ക്. മുൻപ് ടെസ്‌ലയിലെ ഉൽപ്പാദന പ്രതിസന്ധികളുടെ സമയത്ത് ഫാക്ടറി തറയിലാണ് അദ്ദേഹം ഉറങ്ങിയിരുന്നത്. 2020-ൽ ടെക്സാസിലേക്ക് താമസം മാറ്റിയതിനെത്തുടർന്ന് കാലിഫോർണിയയിലുണ്ടായിരുന്ന തന്റെ ഭൂരിഭാഗം സ്വത്തുക്കളും അദ്ദേഹം വിറ്റഴിച്ചിരുന്നു. ഓസ്റ്റിനിൽ മറ്റ് സ്വത്തുക്കളുണ്ടെങ്കിലും ലോഞ്ച് പാഡിന് അടുത്തുള്ള ചെറിയ വീട്ടിലാണ് അദ്ദേഹം കൂടുതൽ സമയവും ചെലവഴിക്കുന്നു

Comments
Please Login to comment.
LATEST NEWS
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് (പാഴൂർ) മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരണപ്പെ
+2 വിദ്യാർത്ഥി ടെർഫിൽ കുഴഞ്ഞ് വീണു മരിച്ചു
ESAF Foundation സംഘടിപ്പിച്ച ബാലജ്യോതി ജില്ലാ കലാ-കായികോത്സവം വർണാഭമായി
തിരൂരിന്റെ നഗരഹൃദയത്തിൽ ലീഗിന് സ്വന്തമായി ആസ്ഥാനം വരുന്നു. മുസ്ലിം ലീഗ് ആസ്ഥാനം : ബ്രോഷർ പുറത്തിറക്കി
സ്പാ കളിൽ പോലീസിൻ്റെ മിന്നൽ പരിശോധന.14 സ്ഥാപനങ്ങൾക്കെതിരെ നടപടി,5 പേർ അറസ്റ്റിൽ
17 കാരിയെ മന്ത്രവാദത്തിന്റെ മറവിൽ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ എടവണ്ണ കുണ്ടുതോട് സ്വദേശി പിടിയിൽ.
പെരുമ്പടപ്പിൽ പത്രവിതരണക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സ്കൂട്ടറും കത്തിനശിച്ചു