തെരുവുനായ്ക്കളുടെ ഭീഷണി: നഗരസഭാ ഓഫീസിനുള്ളിലേക്ക് നായ്ക്കളെ തുറന്നുവിട്ട് യുവസേനയുടെ വേറിട്ട പ്രതിഷേധം!
Editors Pick
September 17, 2026 | 08:04 AM
തെരുവുനായ്ക്കളുടെ ഭീഷണിയിൽ അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഓഫിസിനുള്ളിലേക്ക് നായ്ക്കളെ തുറന്നുവിട്ടിരിക്കുന്നു രാഷ്ട്രീയ നേതാവ്. നാസിക് നിഫാഡ് നഗരപഞ്ചായത്ത് ഓഫീസിലാണ് യുവസേന ജില്ലാ അധ്യക്ഷൻ വിക്രം രന്ധവെയുടെ നേതൃത്വത്തിൽ വേറിട്ട പ്രതിഷേധം നടന്നിരിക്കുന്നത്.
തെരുവുനായ്ക്കളുടെ ശല്യം പരിഹരിക്കുന്നതിൽ നഗരസഭ പൂർണമായും പരാജയപ്പെട്ടുവെന്ന് ആരോപിച്ച് പ്രദേശവാസികളും പ്രവർത്തകരും ചേർന്ന് ചീഫ് ഓഫീസർ ധീരജ് ഭാമയുടെ മുറിയിലേക്ക് ഇരച്ചുകയറുകയായിരുന്നു. തുടർന്നാണ് കൂടെക്കൊണ്ടുവന്ന തെരുവുനായ്ക്കളെ ഓഫീസിനുള്ളിലേക്ക് തുറന്നുവിട്ടിരിക്കുന്നത്.
Comments