Saturday, October 24, 2026
News99 Kerala

അഡിഡാസ് ഇന്ത്യ ടെക് ഹബ്ബിൽ വൻ കൂട്ടപ്പിരിച്ചുവിടൽ: 350-ഓളം എൻജിനീയർമാർ പുറത്തേക്ക്, പകുതിയോളം ജീവനക്കാരെ ബാധിക്കും!

Logo
International September 17, 2026 | 07:58 AM
News Image
അഡിഡാസിന്റെ ഗുരുഗ്രാമിലുള്ള ഇന്ത്യ ടെക് ഹബ്ബിൽ വൻ കൂട്ടപ്പിരിച്ചുവിടൽ. സോഫ്റ്റ്‌വെയർ എൻജിനീയർമാർ, ഡേറ്റ സയന്റിസ്റ്റുകൾ, ഡേറ്റ എൻജിനീയർമാർ എന്നിവരടക്കം 50 ശതമാനത്തോളം ജീവനക്കാരെയാണ് തീരുമാനം ബാധിക്കുച്ചിരിക്കുന്നത്. സാങ്കേതികവിഭാഗത്തിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതായി കമ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, കൃത്യമായി എത്രപേർക്ക് ജോലി നഷ്ടപ്പെടുമെന്ന വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

മാറിവരുന്ന ബിസിനസ് സാഹചര്യങ്ങൾക്ക് അനുസൃതമായി പ്രവർത്തനരീതി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അഡിഡാസ് അറിയിച്ചത്. ആകെ ഉണ്ടായിരുന്ന എഴുന്നൂറോളം ജീവനക്കാരിൽ 350-ലേറെ പേർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് വിവരം ഉള്ളത്. സെപ്റ്റംബർ 15-ന് ചേർന്ന ടൗൺഹാൾ യോഗത്തിലാണ് പിരിച്ചുവിടൽ തീരുമാനം വ്യക്തമാക്കിയത്.

ജോലി നഷ്ടമാകുന്ന ജീവനക്കാരെ രണ്ട് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. ഒരു വിഭാഗത്തിന് തീരുമാനം വന്ന ദിവസം തന്നെ പിരിച്ചുവിടൽ കത്തുകൾ നൽകിയത് . രണ്ടാമത്തെ വിഭാഗത്തിന് സഹപ്രവർത്തകർക്ക് ചുമതലകൾ കൈമാറാനും കമ്പനിക്കുള്ളിൽ മറ്റ് തൊഴിലവസരങ്ങൾ കണ്ടെത്താനും ഡിസംബർ വരെ സമയം അനുവദിച്ചിട്ടുണ്ട്. ഡിസംബറിനുള്ളിൽ പുതിയ റോൾ കണ്ടെത്താൻ സാധിക്കാത്തവരുടെ അവസാന പ്രവൃത്തിദിനം ഡിസംബർ 15 ആയിരിക്കും. നോട്ടീസ് പേ, സെവറൻസ് പാക്കേജ് എന്നിവയുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

Comments
Please Login to comment.
LATEST NEWS
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് (പാഴൂർ) മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരണപ്പെ
+2 വിദ്യാർത്ഥി ടെർഫിൽ കുഴഞ്ഞ് വീണു മരിച്ചു
ESAF Foundation സംഘടിപ്പിച്ച ബാലജ്യോതി ജില്ലാ കലാ-കായികോത്സവം വർണാഭമായി
തിരൂരിന്റെ നഗരഹൃദയത്തിൽ ലീഗിന് സ്വന്തമായി ആസ്ഥാനം വരുന്നു. മുസ്ലിം ലീഗ് ആസ്ഥാനം : ബ്രോഷർ പുറത്തിറക്കി
സ്പാ കളിൽ പോലീസിൻ്റെ മിന്നൽ പരിശോധന.14 സ്ഥാപനങ്ങൾക്കെതിരെ നടപടി,5 പേർ അറസ്റ്റിൽ
17 കാരിയെ മന്ത്രവാദത്തിന്റെ മറവിൽ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ എടവണ്ണ കുണ്ടുതോട് സ്വദേശി പിടിയിൽ.
പെരുമ്പടപ്പിൽ പത്രവിതരണക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സ്കൂട്ടറും കത്തിനശിച്ചു