മത്സരത്തിനിടെ മലവിസർജനം നിയന്ത്രിക്കാനായില്ല !!! എന്നിട്ടും മത്സരം പൂർത്തിയാക്കി ഓസ്ട്രേലിയൻ കായികതാരം
Editors Pick
September 15, 2026 | 08:58 AM
കായികലോകത്ത് ഇപ്പോൾ വൻ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ് ഓസ്‌ട്രേലിയൻ ഹൈറോക്‌സ് (HYROX) താരമായ ജോവാന വീട്രിസിക്ക് (Joanna Wietrzyk) നേരിട്ട അസാധാരണമായ സംഭവം. 2026 സെപ്റ്റംബർ 12-ന് ചൈനയിലെ ബീജിങ്ങിൽ നടന്ന HYROX Pro Women’s മത്സരത്തിനിടെയായിരുന്നു ഇത്.
1 കിലോമീറ്റർ ഓട്ടവും അതിനുശേഷമുള്ള കഠിനമായ വ്യായാമങ്ങളും ഉൾപ്പെടുന്ന 8 റൗണ്ടുകൾ പൂർത്തിയാക്കേണ്ട ഹൈറോക്‌സ് മത്സരത്തിനിടെ ജോവാനയ്ക്ക് പെട്ടെന്ന് അടിയന്തരമായ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുകയും മലവിസർജനം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ വരികയും ചെയ്തു. എന്നാൽ അതുകൊണ്ട് മത്സരം അവസാനിപ്പിക്കാൻ അവർ തയ്യാറായില്ല. ശാരീരികമായി പ്രയാസങ്ങൾ അനുഭവപ്പെട്ടിട്ടും ഓട്ടവും വർക്കൗട്ടുകളും പൂർത്തിയാക്കി 1 മണിക്കൂർ 1 മിനിറ്റ് 23 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വനിതകളുടെ പ്രോ വിഭാഗത്തിൽ അവർ ഒന്നാമതെത്തി!
പക്ഷേ ഈ സംഭവം വലിയൊരു ചർച്ചയ്ക്കാണ് വഴിതുറന്നത്. ഒരേ ട്രാക്കും ഉപയോജന ഉപകരണങ്ങളും മറ്റ് നിരവധി മത്സരാർത്ഥികൾ ഉപയോഗിക്കുന്നതിനാൽ, ശുചിത്വവും മറ്റ് കായികതാരങ്ങളുടെ ആരോഗ്യവും കണക്കിലെടുത്ത് അധികൃതർ ഇവരെ തടയണമായിരുന്നുവെന്ന് ഒരു വിഭാഗം വാദിക്കുന്നു. സംഭവം നടന്നതിന് പിന്നാലെ ട്രാക്കും ഉപകരണങ്ങളും അടച്ചിട്ട് ഡിസിൻഫെക്ട് ചെയ്തതായി HYROX അധികൃതർ അറിയിച്ചു. ജോവാനയുടെ കഠിനമായ മനക്കരുത്തിനെ ഒരുവിഭാഗം പ്രശംസിക്കുമ്പോൾ, മറ്റുള്ളവരുടെ സുരക്ഷ മറന്നുള്ള മത്സരവീര്യത്തെ മറുവിഭാഗം വിമർശിക്കുന്നു.
ഇത്തരമൊരു സാഹചര്യത്തിൽ മത്സരം തുടരുന്നത് കായികക്ഷമതയുടെയും മനക്കരുത്തിന്റെയും ലക്ഷണമാണോ, അതോ സംഘാടകർ ഉടൻ തടയേണ്ട സാഹചര്യമാണോ? നിങ്ങളുടെ അഭിപ്രായം കമന്റിൽ പറയൂ! 👇
Comments