പള്ളികളിൽ ഇൻവെർട്ടർ ബാറ്ററി മോഷണം: മുക്കം സ്വദേശി പിടിയിൽ
Editors Pick
September 15, 2026 | 07:55 AM
നിസ്കരിക്കാനെന്ന വ്യാജേന പള്ളികളിലെത്തി ഇൻവെർട്ടർ ബാറ്ററികൾ മോഷ്ടിക്കുന്നയാൾ പോലീസിന്റെ പിടിയിലായിരിക്കുന്നു . മുക്കം തോട്ടത്തിൻകടവ് സ്വദേശി അബ്ദുൽ ജലീലാണ് (42) മുക്കം പോലീസിന്റെ പിടിയിലായിയിരിക്കുന്നത്.
വ്യാജ നമ്പർ പതിപ്പിച്ച ബൈക്കിലെത്തി, പള്ളികളിൽ ആളൊഴിയുന്ന സമയം നോക്കിയായിരുന്നു ഇയാൾ മോഷണം നടത്തി വന്നിരുന്നത് . മോഷ്ടിക്കുന്ന ബാറ്ററികൾ വിറ്റ് ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇയാളുടെ രീതി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോര മേഖലകളിലെ പള്ളികൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും മോഷണം നടത്തിയിരുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് മലയമ്മ ടൗൺ ജുമാമസ്ജിദിൽ നിന്ന് ഇൻവെർട്ടറും ബാറ്ററിയും മോഷണം പോയിരുന്നു. തുടർന്ന് സംശയം തോന്നിയ നാട്ടുകാർ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്. അന്വേഷണത്തിൽ മോഷ്ടാവിന്റെ താവളം ചാത്തമംഗലം പെരിങ്ങൊളത്തെ ഒരു കടമുറിയാണെന്ന് നാട്ടുകാർ കണ്ടെത്തുകയും മുക്കം പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
പോലീസ് എത്തി റൂം പരിശോധിച്ചതോടെ കൂടുതൽ വിവരങ്ങൾ ലഭിച്ചു. തുടർന്ന് മുക്കം ഇൻസ്പെക്ടർ റഫീഖിന്റെ നിർദ്ദേശപ്രകാരം നടന്ന അന്വേഷണത്തിൽ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ ഹോട്ടലിൽ നിന്ന് മോഷ്ടിച്ച ബാറ്ററിയുമായി പ്രതിയെ പിടികൂടുകയായിരുന്നത് . ചോദ്യം ചെയ്യലിൽ കഴിഞ്ഞ ആറുമാസമായി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഒട്ടേറെ പള്ളികളിൽ താൻ മോഷണം നടത്തിയതായി ഇയാൾ സമ്മതിച്ചിരിക്കുന്നു.
Comments