ട്രെയിനിൽ കയറിയ ഭര്‍ത്താവിന് സീറ്റുനല്‍കി, ഭാര്യയെ കൊണ്ടുപോയി ലൈംഗിക അതിക്രമം; ടിടിഇ അറസ്റ്റില്‍
Editors Pick
September 14, 2026 | 08:37 AM
തിരുവനന്തപുരത്തു നിന്ന് നിസാമുദ്ദീനിലേക്ക് പോയ ട്രെയിനിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ടി.ടി.ഇ. അറസ്റ്റിൽ. കൊല്ലം കടയ്ക്കൽ സ്വദേശിയായ ഷിജുവിനെയാണ് ഷൊർണൂർ റെയിൽവേ പോലീസ് പിടികൂടിയത്. കണ്ണൂർ സ്വദേശികളായ ദമ്പതികൾ റിസർവേഷൻ സീറ്റിനായി ടി.ടി.ഇ.യെ സമീപിച്ചപ്പോൾ, ഭർത്താവിന് സീറ്റ് നൽകിയ ശേഷം യുവതിക്ക് മറ്റൊരു കോച്ചിൽ സീറ്റ് തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി അതിക്രമം നടത്തുകയായിരുന്നു. ഭയന്നുപോയ യുവതി ഉടൻ തന്നെ ഷൊർണൂർ റെയിൽവേ പോലീസിനെ ഫോണിൽ വിവരമറിയിച്ചു. തുടർന്ന് ട്രെയിൻ ഷൊർണൂരിലെത്തിയപ്പോൾ പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യപരിശോധനയിൽ പ്രതി മദ്യപിച്ചിരുന്നതായി വ്യക്തമായി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ റെയിൽവേ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
Comments