Saturday, October 24, 2026
News99 Kerala

നഗരസഭയെ ഭിന്നശേഷി സൗഹൃദമാക്കണം: ‘ചിറക്’ നിവേദനം നൽകി

Logo
Editors Pick September 12, 2026 | 09:32 AM
News Image


കൊണ്ടോട്ടി: കൊണ്ടോട്ടി നഗരസഭയെ സമ്പൂർണ ഭിന്നശേഷി സൗഹൃദ നഗരസഭയാക്കി മാറ്റുന്നതിനാവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ഇ.എം.ഇ.എ. ഹയർ സെക്കൻഡറി സ്കൂളിന്റെ ‘ചിറക്’ ഭിന്നശേഷി സൗഹൃദ ഗ്രാമം പദ്ധതി നഗരസഭയോട് ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച നിവേദനം നഗരസഭാ ചെയർമാൻ യു.കെ. മുഹമ്മദ് ഷായ്ക്ക് ‘ചിറക്’ അംഗങ്ങൾ കൈമാറി.

ഭിന്നശേഷിയുള്ളവർക്ക് തുല്യാവകാശവും പൊതുഇടങ്ങളിൽ സുഗമമായ പ്രവേശനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി നഗരസഭാ ഓഫീസുകൾ, ആശുപത്രികൾ, സ്കൂളുകൾ, വ്യാപാര സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡ് തുടങ്ങിയ പൊതുസ്ഥലങ്ങളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നാണ് പ്രധാന ആവശ്യം.

വീൽചെയർ സൗഹൃദ റാംപുകളും കൈവരികളും, ഭിന്നശേഷി സൗഹൃദ ശൗചാലയങ്ങൾ, ലിഫ്റ്റ് സൗകര്യം, ബ്രെയ്‌ലി സംവിധാനങ്ങളും ഓഡിയോ അറിയിപ്പുകളും, റിസർവ്ഡ് പാർക്കിംഗ് സൗകര്യം, തറനിരപ്പിൽ പ്രത്യേക സഹായ ഡെസ്കുകൾ തുടങ്ങിയവ ഒരുക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

നിയമാനുസൃതമായ ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിലൂടെ ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൂടുതൽ ഫലപ്രദമായി എത്തിക്കാൻ കഴിയുമെന്ന് ‘ചിറക്’ ചൂണ്ടിക്കാട്ടി.

ഉന്നയിച്ച ആവശ്യങ്ങളിൽ അടിയന്തരമായി പരിഹാരം കാണുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ ഉറപ്പ് നൽകി. ‘ചിറക്’ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് നഗരസഭയുടെ പൂർണ പിന്തുണയും സഹകരണവും അദ്ദേഹം അറിയിച്ചു.

ഡിവിഷൻ കൗൺസിലർ ഫൗസിയ ഇഖ്ബാൽ, ‘ചിറക്’ അധ്യാപക കോർഡിനേറ്റർ കെ.എം. ഇസ്മായിൽ മാസ്റ്റർ, വസീം അഹ്‌സൻ, സ്പെഷ്യൽ എഡ്യൂക്കേറ്റർ റാഷിദ് പയേരി, ശ്രാവണ പൗർണമി ഒ, ഫാത്തിമ ഷഹീദ എ, മെഹ്റിൻ ഫാത്തിമ പി, സുബ്ഹാന കെ.പി.,മാളവിക എ, നേഹ പി, അദ്വൈത് എൻ.ബി.ആര്യ നന്ദ എസ് നായർ,ഹാദിയ ഹന്ന.കെ,റിൻഷ. കെ
എന്നിവർ പങ്കെടുത്തു.

സ്കൂൾ ഏറ്റെടുത്ത ചെമ്മലപറമ്പ് ഗ്രാമത്തെയും വിദ്യാലയത്തെയും സമ്പൂർണ ഭിന്നശേഷി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ ‘ചിറക്’ നേതൃത്വത്തിൽ ഇതിനകം നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കിവരുന്നുണ്ട്.

Comments
Please Login to comment.
LATEST NEWS
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് (പാഴൂർ) മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരണപ്പെ
+2 വിദ്യാർത്ഥി ടെർഫിൽ കുഴഞ്ഞ് വീണു മരിച്ചു
ESAF Foundation സംഘടിപ്പിച്ച ബാലജ്യോതി ജില്ലാ കലാ-കായികോത്സവം വർണാഭമായി
തിരൂരിന്റെ നഗരഹൃദയത്തിൽ ലീഗിന് സ്വന്തമായി ആസ്ഥാനം വരുന്നു. മുസ്ലിം ലീഗ് ആസ്ഥാനം : ബ്രോഷർ പുറത്തിറക്കി
സ്പാ കളിൽ പോലീസിൻ്റെ മിന്നൽ പരിശോധന.14 സ്ഥാപനങ്ങൾക്കെതിരെ നടപടി,5 പേർ അറസ്റ്റിൽ
17 കാരിയെ മന്ത്രവാദത്തിന്റെ മറവിൽ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ എടവണ്ണ കുണ്ടുതോട് സ്വദേശി പിടിയിൽ.
പെരുമ്പടപ്പിൽ പത്രവിതരണക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സ്കൂട്ടറും കത്തിനശിച്ചു