Saturday, October 24, 2026
News99 Kerala

ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ഉന്നതതല യോഗം വിളിച്ച് ഇറാൻ

Logo
International January 24, 2026 | 09:13 AM
News Image
മേഖലയില്‍ യുദ്ധഭീതിയും സംഘര്‍ഷാന്തരീക്ഷവും നിലനില്‍ക്കുന്ന സാഹചര്യത്തിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐആര്‍ജിസി) ഉന്നതതല യോഗം വിളിച്ച് ഇറാന്‍. 'നാഷണല്‍ ഗാര്‍ഡ്സ് ഡേ' യോടനുബന്ധിച്ച് നടന്ന ഒത്തുചേരലില്‍ വിപ്ലവ ഗാര്‍ഡിന്റെ നിലവിലെ കമാന്‍ഡര്‍മാരും മുന്‍ മേധാവിമാരും പങ്കെടുത്തതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐആര്‍ജിസി ചീഫ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഹുസൈന്‍ സലാമിയുടെ നേതൃത്വത്തിലായിരുന്നു യോഗം നടന്നത്. മുന്‍ കമാന്‍ഡര്‍മാരായ മേജര്‍ ജനറല്‍ മൊഹ്സെന്‍ റെസായി, മേജര്‍ ജനറല്‍ യഹ്യ റഹീം സഫവി, മേജര്‍ ജനറല്‍ മുഹമ്മദ് അലി ജാഫരി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ശത്രുക്കളുടെ ഗൂഢാലോചനകളെ നേരിടുവാന്‍ ഇറാനിയന്‍ സായുധ സേനകള്‍ പൂര്‍ണ സജ്ജമാണെന്നും ഒറ്റക്കെട്ടാണെന്നും യോഗം വിലയിരുത്തി. ഏത് തരത്തിലുള്ള ആക്രമണത്തെയും ചെറുക്കാന്‍ സേന തയ്യാറാണ്. ശത്രുരാജ്യങ്ങള്‍ നടത്തുന്ന മാനസിക യുദ്ധങ്ങളെയും ഭീഷണികളെയും ഇറാന്‍ ഭയപ്പെടുന്നില്ലെന്നും കമാന്‍ഡര്‍മാര്‍ വ്യക്തമാക്കി.

Comments
Please Login to comment.
LATEST NEWS
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് (പാഴൂർ) മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരണപ്പെ
+2 വിദ്യാർത്ഥി ടെർഫിൽ കുഴഞ്ഞ് വീണു മരിച്ചു
ESAF Foundation സംഘടിപ്പിച്ച ബാലജ്യോതി ജില്ലാ കലാ-കായികോത്സവം വർണാഭമായി
തിരൂരിന്റെ നഗരഹൃദയത്തിൽ ലീഗിന് സ്വന്തമായി ആസ്ഥാനം വരുന്നു. മുസ്ലിം ലീഗ് ആസ്ഥാനം : ബ്രോഷർ പുറത്തിറക്കി
സ്പാ കളിൽ പോലീസിൻ്റെ മിന്നൽ പരിശോധന.14 സ്ഥാപനങ്ങൾക്കെതിരെ നടപടി,5 പേർ അറസ്റ്റിൽ
17 കാരിയെ മന്ത്രവാദത്തിന്റെ മറവിൽ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ എടവണ്ണ കുണ്ടുതോട് സ്വദേശി പിടിയിൽ.
പെരുമ്പടപ്പിൽ പത്രവിതരണക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സ്കൂട്ടറും കത്തിനശിച്ചു