അടിച്ചു ഫിറ്റായി' ഓണാഘോഷം എസ്‌പി വന്നപ്പോൾ ഒരാൾ ഇറങ്ങിയോടി, 2 പേർ സല്യൂട്ട് ചെയ്യാൻ മറന്നു 3 പൊലീസുകാർക്ക് സസ്പെൻഷൻ
Editors Pick
August 25, 2026 | 06:34 AM
ഓണാഘോഷത്തിനിടെ മദ്യപിച്ച് ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരിക്കുന്നു. അരുവിക്കര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ അച്ചു ശങ്കർ, പ്രശാന്ത്, അനിൽകുമാർ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച അരുവിക്കര സ്റ്റേഷനിൽ നടന്ന ഓണാഘോഷ പരിപാടികൾക്കിടെയാണ് സംഭവം ഉണ്ടായത്. ഉദ്യോഗസ്ഥർ മദ്യലഹരിയിലായിരുന്ന സമയത്ത് തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി പ്രശാന്തൻ കാണി സ്റ്റേഷനിൽ മിന്നൽ സന്ദർശനം നടത്തുകയായിരികുന്നത് . എസ്പിയെ കണ്ട പരിഭ്രാന്തിയിൽ രണ്ട് പൊലീസുകാർ സല്യൂട്ട് ചെയ്യാൻ പോലും മറന്നത് . ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നി എസ്പി ചോദ്യം ചെയ്യുന്നതിനിടെ മൂന്നാമത്തെ ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടുകയും ചെയ്തത്.
Comments