ചിത്രദുർഗയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം: ഡ്രൈവറും ക്ലീനറും മരിച്ചു; മലയാളി നഴ്‌സിങ് വിദ്യാർഥിനികൾക്ക് പരിക്കു
Editors Pick
August 21, 2026 | 09:09 AM
കർണാടകയിലെ ചിത്രദുർഗയിൽ മലയാളി നഴ്‌സിങ് വിദ്യാർഥിനികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് രണ്ടുപേർ മരണപ്പെട്ടിരിക്കുന്നത് . ബസ് ഡ്രൈവർ ഗുരുപ്രസാദ്, ക്ലീനർ ശങ്കർ എന്നിവരാണ് മരണപ്പെട്ടിരിക്കുന്നത് . വാഹനത്തിലുണ്ടായിരുന്ന 26 വിദ്യാർഥിനികൾക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഗോവയിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടിരിക്കുന്നത് . ബെംഗളൂരു ബന്നാർഘട്ട റോഡിലെ യൂനിവേഴ്‌സൽ നഴ്‌സിങ് കോളജിലെ 53 വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത് . ദേശീയപാത 48-ൽ അയ്‌മംഗല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായിരിക്കുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
Comments