മന്ത്രിമാരുടെ സോഷ്യൽ മീഡിയ റാങ്കിങ്: നരേന്ദ്ര മോദി ഒന്നാമത്; റിപ്പോർട്ട് പുറത്തുവിട്ട് കേന്ദ്ര സർക്കാർ
Editors Pick
August 20, 2026 | 10:12 AM
ഡൽഹിയിലെ ജന്തർമന്തറിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് പിന്നാലെ, യുവാക്കൾക്കിടയിൽ ഡിജിറ്റൽ ഇടപെടലുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ മന്ത്രിമാരുടെ സോഷ്യൽ മീഡിയ പ്രകടനങ്ങളുടെ വിലയിരുത്തൽ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത് . ബുധനാഴ്ച നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിച്ച ഈ റാങ്കിങ് പട്ടികയിൽ കാബിനറ്റ് മന്ത്രിമാരെയെല്ലാം ബഹുദൂരം പിന്നിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു .
2026 മെയ് 1 മുതൽ ഓഗസ്റ്റ് 15 വരെയുള്ള മൂന്നര മാസക്കാലത്തെ മന്ത്രിമാരുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത് . കാബിനറ്റ് മന്ത്രിമാർ മുതൽ താഴെത്തട്ടിലുള്ള നേതാക്കൾ വരെയുള്ളവർ പങ്കുവെച്ച ഉള്ളടക്കങ്ങൾക്ക് വിവിധ പ്ലാറ്റ്‌ഫോമുകളിൽ ലഭിച്ച സ്വീകാര്യതയാണ് റാങ്കിങ്ങിനായി പ്രധാനമായും പരിഗണിച്ചിരിക്കുന്നത് .
ഇൻസ്റ്റാഗ്രാം, എക്സ്, ഫേസ്ബുക്ക് തുടങ്ങിയ പ്രധാന പ്ലാറ്റ്‌ഫോമുകളിലെ പ്രവർത്തനങ്ങളാണ് റാങ്കിങ്ങിനായി വിലയിരുത്തിയത്. ഈ പ്ലാറ്റ്‌ഫോമുകളിലുമുള്ള പ്രതിദിന പോസ്റ്റുകളുടെ ശരാശരി എണ്ണം, പോസ്റ്റുകൾക്ക് ലഭിച്ച മൊത്തത്തിലുള്ള സ്വീകാര്യത, ഒരു പോസ്റ്റിന് ലഭിക്കുന്ന ശരാശരി പ്രതികരണം, ലൈക്കുകൾ, ശരാശരി ലൈക്കുകൾ, ഫോളോവേഴ്സിന്റെ എണ്ണം എന്നിവ കൃത്യമായി അവലോകനം ചെയ്താണ് ഈ സ്കോർകാർഡ് തയ്യാറാക്കിയിരിക്കുന്നത്.
തങ്ങളുടെ ഡിജിറ്റൽ ആശയവിനിമയ തന്ത്രത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദിയും കേന്ദ്ര സർക്കാരും ഇൻസ്റ്റാഗ്രാം പോലുള്ള യുവജന കേന്ദ്രീകൃത പ്ലാറ്റ്‌ഫോമുകളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയത്താണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നിരിക്കുന്നത് സമീപകാലത്ത് പ്രധാനമന്ത്രിയുടെ അക്കൗണ്ടുകളിൽ നിന്നും വരുന്ന പോസ്റ്റുകൾ ഏറെ അനൗദ്യോഗികവും ഡിജിറ്റൽ ക്രിയേറ്റർമാരുടെ ശൈലിയിലുള്ളതുമാണിരുന്നു
Comments