ജാർഖണ്ഡിലെ വിദ്യാർഥി സമരത്തിന് വിജയം; വിവാദ പരീക്ഷകൾ റദ്ദാക്കി, നിരാഹാരം അവസാനിപ്പിച്ചു.
Editors Pick
August 18, 2026 | 07:28 AM
ജാർഖണ്ഡിൽ റിക്രൂട്ട്മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ ഉദ്യോഗാർഥികളും വിദ്യാർഥികളും നടത്തിയ ശക്തമായ പ്രക്ഷോഭങ്ങൾക്കൊടുവിൽ വിവാദ ജെ.എസ്.എസ്.സി സി.ജി.എൽ (JSSC-CGL) പരീക്ഷകളും നിയമനങ്ങളും റദ്ദാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിചിരിക്കുന്നു. 2014 മുതൽ ടി.എസ്.ആർ ഡേറ്റ പ്രോസസിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ ഏജൻസി നടത്തിയ മുഴുവൻ നിയമന പരീക്ഷകളും റദ്ദാക്കുമെന്നും ഇതിലെ ക്രമക്കേടുകൾ സംസ്ഥാന ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി ഹേമന്ത് സോറൻ വ്യക്തമാക്കിയിരിക്കുന്നു.
വിദ്യാർഥികളുടെ പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതോടെ, 16 ദിവസമായി നിരാഹാര സമരം നടത്തിയിരുന്ന വിദ്യാർഥി നേതാവ് ദേവേന്ദ്രനാഥ് മഹാതോ ഉൾപ്പെടെയുള്ളവർ സമരം അവസാനിപ്പിച്ചിരിക്കുന്നത്.
പരീക്ഷാ ക്രമക്കേടുകൾ സംബന്ധിച്ച് നടക്കുന്ന സി.ഐ.ഡി അന്വേഷണത്തിൽ ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തുവന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത് .
Comments