Saturday, September 05, 2026
News99 Kerala

പക്ഷിമേഷ്യയിൽ വീണ്ടും യുദ്ധഭീതി: അമേരിക്കൻ യുദ്ധകപ്പലുകള്‍ ഇന്ത്യൻ സമുദ്രമേഖലയില്‍ പ്രവേശിച്ചു.

Logo
International January 22, 2026 | 03:29 PM
News Image
പെസഫിക് സമുദ്രമേഖലയില്‍ നിലയുറപ്പിച്ചിരുന്ന അമേരിക്കൻ യുദ്ധക്കപ്പലുകള്‍ പശ്ചിമേഷ്യയിലേക്ക് നീങ്ങിത്തുടങ്ങിയതായാണ് റിപ്പോർട്ടുകൾ.

സൗത്ത് ചൈന കടലിലുണ്ടായിരുന്ന യുഎസ് പോർവിമാനവാഹിനിയായ യു എസ്‌ എസ് ഏബ്രഹാം ലിങ്കണ്‍ ഉള്‍പ്പെടെ മൂന്ന് യുദ്ധക്കപ്പലുകള്‍ ചൊവ്വാഴ്ച ഇന്ത്യൻ സമുദ്രമേഖലയില്‍ പ്രവേശിച്ചതായാണ് വിവരം. മേഖലയില്‍ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുള്ള നീക്കമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.

ഇതിനിടെ, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി അമേരിക്കയ്‌ക്കെതിരെ കടുത്ത മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. "ജൂണിലെ ആക്രമണ സമയത്ത് ഇറാൻ നിയന്ത്രണം പാലിച്ചു. എന്നാല്‍ ഇനി ആക്രമണമുണ്ടായാല്‍ മുഴുവൻ ശക്തിയോടെയും തിരിച്ചടിക്കാൻ സൈന്യം തയ്യാറാണ്,"-അബ്ബാസ് അറഗ്ചി പറഞ്ഞു.

ഇറാനില്‍ നടന്ന പ്രക്ഷോഭം 72 മണിക്കൂർ മാത്രമാണ് നീണ്ടതെന്നും, പിന്നീട് രാജ്യവ്യാപകമായി പ്രശ്നങ്ങള്‍ സൃഷ്ടിച്ചത് സായുധ കലാപകാരികളാണെന്നും വോള്‍ സ്ട്രീറ്റ് ജേർണലില്‍ എഴുതിയ ലേഖനത്തില്‍ അറഗ്ചി ആരോപിച്ചു. സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ അടിച്ചമർത്തിയെന്നാരോപണത്തെ തുടർന്ന് ലോക സാമ്പത്തിക ഫോറത്തിലേക്കുള്ള ഇറാന്റെ ക്ഷണം നേരത്തെ റദ്ദാക്കിയിരുന്നു.

അതേസമയം, ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ ലക്ഷ്യമിട്ടാല്‍ അതിന്റെ ഫലം പൂർണയുദ്ധമായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പും നല്‍കി. ഖമനയിക്കെതിരെ കൈ ചൂണ്ടിയാല്‍ കനത്ത പ്രതികരണം ഉണ്ടാകുമെന്ന് ഇറാൻ സായുധസേനയും വ്യക്തമാക്കിയിട്ടുണ്ട്.

തന്നെ വധിച്ചാല്‍ ഇറാനെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. ഖമനയിയുടെ ഭരണം അവസാനിപ്പിക്കണമെന്നും ട്രംപ് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച ഗള്‍ഫ് രാജ്യങ്ങള്‍ ഇടപെട്ടതോടെ താല്‍ക്കാലിക ശാന്തത നിലനിന്നിരുന്നുവെങ്കിലും, പുതിയ നീക്കങ്ങള്‍ മേഖല വീണ്ടും അസ്ഥിരതയിലേക്കു നീങ്ങുകയാണെന്ന സൂചനയാണ് നല്‍കുന്നത്

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.