2,3 തിയ്യതികളിൽ ശബരിമല യാത്ര ഒഴിവാക്കാൻ നിർദ്ദേശം
Editors Pick
August 01, 2026 | 04:52 PM
സംസ്ഥാനത്ത് നിലവിലുള്ള കനത്ത മഴയുടെയും പമ്പയിലെ വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് 2, 3 തീയതികളിലെ നിറപുത്തരി ചടങ്ങുകൾക്കായുള്ള ശബരിമല യാത്ര ഒഴിവാക്കാൻ ദേവസ്വം ബോർഡ് നിർദ്ദേശിച്ചു
തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭക്തരോട് ഇതേ അഭ്യർത്ഥനഈ ദിവസങ്ങൾക്ക് പകരം ഓഗസ്റ്റിലെ ചിങ്ങമാസ പൂജകൾക്കോ ഓണത്തോടനുബന്ധിച്ചുള്ള പൂജകൾക്കോ ഭക്തർക്ക് ദർശനം തിരഞ്ഞെടുക്കാവുന്നതാണ് ചിങ്ങമാസ പൂജകൾ: ഓഗസ്റ്റ് 16 മുതൽ 21 വരെ. (നട തുറക്കുന്നത്: ഓഗസ്റ്റ് 16 വൈകുന്നേരം 5:00 മണിക്ക്, നട അടയ്ക്കുന്നത്: ഓഗസ്റ്റ് 21 രാത്രി 10:00 മണിക്ക്).
ഓണം പൂജകൾ: ഓഗസ്റ്റ് 24 മുതൽ 28 വരെ. (നട തുറക്കുന്നത്: ഓഗസ്റ്റ് 24 വൈകുന്നേരം 5:00 മണിക്ക്, തിരുവോണം: ഓഗസ്റ്റ് 26, നട അടയ്ക്കുന്നത്: ഓഗസ്റ്റ് 28 രാത്രി 10:00 മണിക്ക്).
കനത്ത മഴയും പമ്പാ നദിയിലെ വെള്ളപ്പൊക്കവും കാരണം ഓഗസ്റ്റ് 2, 3 തീയതികളിലെ യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക.വനപാതകളിലും മലയോര മേഖലകളിലും കനത്ത മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നു ഈ ദിവസങ്ങളിൽ ബുക്ക് ചെയ്തവർക്ക് പകരം ചിങ്ങമാസ പൂജകൾക്കോ ഓണം പൂജകൾക്കോ ദർശനം നടത്താം. എന്ന് തിരുവിതാംകൂർ ദേവസ്വം അറിയിച്ചു
Comments