നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ഭാര്യയ്ക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ട കാർ മറ്റു രണ്ട് ഇരുചക്ര വാഹനങ്ങൾ കൂടി ഇടിച്ചുതെറിപ്പിച്ചു.
Editors Pick
July 30, 2026 | 04:24 PM
ആലത്തൂർ മേലാർക്കോട് ചേരാമംഗലം കിളിയല്ലൂർ കോരാപ്പറമ്പ് പ്രവിത നിവാസിൽ പ്രദീപ് (43) ആണ് മരിച്ചത്.
ഭാര്യ സിനിക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ട മറ്റു രണ്ടു വാഹനങ്ങളിൽ ഉള്ളവരുടെ പരിക്ക് സാരമുള്ളതല്ല.
പാലക്കാട് യാക്കരയ്ക്കടുത്ത് തങ്കം ആശുപത്രി ജംഗ്ഷൻ കഴിഞ്ഞ ഉടനുള്ള തിരിവിൽ വൈകിട്ട് 4 മണിക്ക് ശേഷമായിരുന്നു സംഭവം.
അപകടത്തിൽപ്പെട്ട വാഹനങ്ങൾ പാലക്കാട് ഭാഗത്തേക്ക് വരികയായിരുന്നു. ഇവർക്ക് പിറകിലൂടെ വന്ന കാർ നിയന്ത്രണം വിട്ട് മുന്നിലെ വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം.
പ്രദീപിന്റെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
അച്ഛന്‍: വിജയന്‍. അമ്മ: പരേതയായ ധനഭാഗ്യം
ഭാര്യ: സിനി. മക്കള്‍: നിവേദ്യ, അതിന്‍.
സഹോദരങ്ങള്‍: പ്രകാശന്‍, പ്രശാന്ത, പ്രസന്ന.
Comments