Saturday, September 05, 2026
News99 Kerala

ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭം: ഐക്യദാർഢ്യവുമായി ദുൽഖർ സൽമാനും ആസിഫ് അലിയും

Logo
Editors Pick July 23, 2026 | 06:10 AM
News Image
ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് മലയാളത്തിലെ പ്രമുഖ താരങ്ങളായ ദുൽഖർ സൽമാനും ആസിഫ് അലിയും രംഗത്തുയാത്തിയത് . രാജ്യതലസ്ഥാനത്ത് നടക്കുന്ന സമരത്തിൽ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് പ്രതികരണം അറിയിച്ചിരിക്കുന്നത് . ഭിന്നിപ്പുകളിലൂടെയും അക്രമങ്ങളിലൂടെയുമല്ല, മറിച്ച് സഹാനുഭൂതിയിലൂടെയാണ് കരുത്തുറ്റ ഭാവി കെട്ടിപ്പടുക്കേണ്ടതെന്ന് ദുൽഖർ സൽമാൻ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചിരിക്കുന്നത്.

വിദ്യാഭ്യാസം എന്നത് എക്കാലത്തും പ്രതീക്ഷകളുടെയും അവസരങ്ങളുടെയും മികച്ച ഭാവിയുടെയും വാഗ്ദാനമാണെന്നും, ജന്തർ മന്തറിൽ ഇപ്പോൾ സംഭവിക്കുന്നത് നമ്മളെയെല്ലാം അൽപനേരം ആലോചിപ്പിക്കാനും കാര്യങ്ങൾ കേൾക്കാനും പരസ്‌പരം മനസിലാക്കാനും ഓർമപ്പെടുത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കിയത് . വിദ്യാർഥികൾ നേരിടുന്ന അനിശ്ചിതത്വവും പ്രതിസന്ധികളും ഹൃദയം തകർക്കുന്നതാണെന്ന് പറഞ്ഞ ദുൽഖർ, ചില വിദ്യാർഥികൾക്ക് മുന്നോട്ട് പോകാൻ വഴിയില്ലാതെ സ്വന്തം ജീവൻ അവസാനിപ്പിക്കാൻ തീരുമാനിക്കുന്നത് ഏറെ വേദനിപ്പിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തത്.

ഇതിന് പുറമെ വിദ്യാർഥികളുടെ മാതാപിതാക്കൾ അനുഭവിക്കുന്ന മാനസികവും സാമ്പത്തികവുമായ കഷ്‌ടപ്പാടുകളും അദ്ദേഹം ചൂണ്ടിക്കാട്ടിയത് . മക്കളുടെ പ്രതീക്ഷകൾ നിലനിർത്താൻ വലിയ കടബാധ്യതകൾ ഏറ്റെടുത്ത് വേദനയോടെയാണ് പല രക്ഷിതാക്കളും മുന്നോട്ട് പോകുന്നതെന്നും, ഏത് അഭിപ്രായ വ്യത്യാസങ്ങൾക്കും അപ്പുറം ഓരോ വ്യക്തിയുടെയും സ്വപ്‌നങ്ങളും കുടുംബവും തികഞ്ഞ അനുകമ്പയും ബഹുമാനവും അർഹിക്കുന്നുണ്ടെന്നും ദുൽഖർ തന്റെ കുറിപ്പിൽ വിശദമാക്കിയത് .

ദുൽഖർ സൽമാന് പുറമെ നടൻ ആസിഫ് അലിയും ഇൻസ്റ്റാഗ്രാമിലൂടെ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് . ഡൽഹിയിലും രാജ്യത്തുടനീളവും സമരം ചെയ്യുന്ന വിദ്യാർത്ഥികളും യുവജനങ്ങളും ഈ നാടിന്റെ ഭാവിവാഗ്ദാനങ്ങൾ കൂടിയാണെന്ന് ആസിഫ് അലി തന്റെ പോസ്റ്റിൽ വ്യക്തമാക്കിയത് . അവർക്ക് പറയാനുള്ളത് കേൾക്കുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും, അവർക്കൊപ്പം അണിചേരേണ്ടത് പൊതുസമൂഹത്തിന്റെ കടമയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചുത്.

‘ഇൻ സോളിഡാരിറ്റി വിത്ത് ദി സ്റ്റുഡന്റ്സ്’ എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം വിദ്യാർത്ഥി പ്രക്ഷോഭത്തിനുള്ള തന്റെ പിന്തുണ പരസ്യമാക്കിയിരിക്കുന്നത് രാജ്യതലസ്ഥാനത്തെ പ്രക്ഷോഭം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ മലയാള സിനിമാ മേഖലയിലെ സൂപ്പർ താരങ്ങൾ പരസ്യ പിന്തുണയുമായി രംഗത്തെത്തിയത് വിദ്യാർത്ഥി സമരങ്ങൾക്ക് വലിയ ഊർജ്ജമാണ് നൽകുന്നത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.