Saturday, September 05, 2026
News99 Kerala

കൊച്ചിയിൽ വൻ ലഹരിവേട്ട: 8.59 ഗ്രാം MDMA-യും രണ്ട് കിലോ കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ

Logo
Editors Pick July 16, 2026 | 07:40 AM
News Image
​കൊച്ചിയിൽ വൻ ലഹരിവേട്ട: MDMA-യും കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

​കൊച്ചി: കൊച്ചി സിറ്റി പോലീസിന്റെ പ്രത്യേക മയക്കുമരുന്ന് വിരുദ്ധ സ്പെഷ്യൽ ഡ്രൈവ് ആയ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ' ഭാഗമായി നടത്തിയ വ്യാപക റെയ്ഡിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് പിടികൂടി. ചേരാനല്ലൂർ, എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നായി 8.59 ഗ്രാം MDMA-യും രണ്ട് കിലോയോളം കഞ്ചാവുമാണ് പിടിച്ചെടുത്തത്.
​ചേരാനല്ലൂർ ഫെഡറൽ ബാങ്ക് ലിങ്ക് റോഡിന് സമീപമുള്ള വീട്ടിൽ നിന്ന് കോട്ടയം വെള്ളൂർ ചെമ്പൊടിച്ചിറ സ്വദേശി സാബു (25) ആണ് MDMA-യുമായി പിടിയിലായത്. ഇയാളിൽ നിന്ന് 8.59 ഗ്രാം മയക്കുമരുന്ന് കണ്ടെടുത്തു.
​മറ്റൊരു സംഭവത്തിൽ, എറണാകുളം എ. എൽ. ജേക്കബ് റോഡിന് സമീപത്ത് നിന്ന് 1.992 കിലോഗ്രാം കഞ്ചാവുമായി അസം നഗോൺ സ്വദേശി സിറാജുൽ ഹഖ് (28), ഒഡീഷ ഗജപതി സ്വദേശി ബസ്തബ് ബീറോ (26) എന്നിവരെ സെൻട്രൽ പോലീസും നാർക്കോട്ടിക് സെല്ലും ചേർന്ന് പിടികൂടി. പ്രതികൾ ലഹരിവില്പനയ്ക്കായി എത്തിച്ചതായിരുന്നു കഞ്ചാവ്.
​എറണാകുളം സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS-ന്റെ നിർദ്ദേശപ്രകാരം ഡി.സി.പിമാരായ അശ്വതി ജിജി IPS, അരുൺ K. പവിത്രൻ IPS എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ T. D. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് പ്രതികളെ വലയിലാക്കിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കും. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് പോലീസ് അറിയിച്ചു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.