Saturday, September 05, 2026
News99 Kerala

ബെംഗളൂരുവിൽ വൻ ലഹരി മരുന്ന് വേട്ട; മലയാളിയടക്കം 17 പേർ പിടിയിൽ

Logo
National July 02, 2026 | 06:12 AM
News Image

കര്‍ണാടക പോലീസും നാര്‍ക്കോട്ടിക്‌സ് വിഭാഗവും ബെംഗളൂരുവില്‍ നടത്തിയ പരിശോധനയില്‍ വന്‍ മയക്കുമരുന്ന് സംഘം പിടിയിലായി. പരിശോധനയില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 25 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തെന്നും ഒരു മലയാളിയും മൂന്ന് നൈജീരിയന്‍ സ്വദേശികളും ഉള്‍പ്പെടെ 17 പേരെ അറസ്റ്റ് ചെയ്‌തെന്നും പോലീസ് അറിയിച്ചു.എച്ച്ബിആര്‍ ലേഔട്ടില്‍ വെച്ച് ലഹരിവില്‍പ്പന നടത്തുന്നതിനിടെയാണ് മലയാളി മുഹമ്മദ് ഒമറുള്ള ഫാറൂഖ് പിടിയിലാകുന്നത്. അന്താരാഷ്ട്ര വിപണിയില്‍ രണ്ട് കോടി രൂപ വിലവരുന്ന രണ്ട് കിലോ ഹൈഡ്രോ കഞ്ചാവ് ഇയാളില്‍ നിന്ന് കണ്ടെടുത്തു. ഇയാള്‍ക്കൊപ്പം ഹാരിസ് എന്ന മറ്റൊരു യുവാവും പിടിയിലായിട്ടുണ്ടെങ്കിലും ഇയാള്‍ മലയാളിയാണോയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇതിന് പുറമേ മഡിവാള, രാജാജി നഗര്‍, തിലക് നഗര്‍, വൈറ്റ്ഫീല്‍ഡ്, സുബ്രഹ്മണ്യ നഗര്‍, യെശ്വന്ത്പൂര്‍ എന്നിവിടങ്ങളിലെ പരിശോധനകളിലും മയക്കുമരുന്ന് കണ്ടെടുത്തു. ഇവിടെ മൂന്ന് നൈജീരിയന്‍ സ്വദേശികളില്‍ നിന്നായി 21 കോടി രൂപ വില വരുന്ന 10 കിലോ എംഡിഎംഎ പിടിച്ചെടുത്തു. വീട് വാടകയ്‌ക്കെടുത്ത് ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമാണ് ഇവര്‍ ലഹരി വിതരണം ചെയ്തിരുന്നത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.