Saturday, September 05, 2026
News99 Kerala

മുഹറം ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

Logo
Editors Pick June 26, 2026 | 07:49 AM
News Image
മുഹറം പത്ത് പ്രമാണിച്ച് പ്രവാചക പൗത്രൻ ഇമാം ഹുസൈന്റെ രക്തസാക്ഷിത്വത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. “ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗം സത്യത്തിന്റെയും നീതിയുടെയും പാതയിൽ ഉറച്ചുനിൽക്കാൻ അനേകം ആളുകൾക്ക് ഇന്നും പ്രചോദനമേകുന്നു വെന്നും ധീരതയുടെയും ദൃഢവിശ്വാസത്തിന്റെയും ശാശ്വതമായ കരുത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണിതെന്നു”മാണ് പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള മുസ്ലിം സമൂഹം മുഹറത്തിലെ പത്താം ദിവസമായ ആശുറ ആചരിക്കുന്ന വേളയിലാണ് മോദിയുടെ ഈ കുറിപ്പ്. പ്രവാചകൻ മുഹമ്മദ് നബിയുടെ ചെറുമകനായ ഇമാം ഹുസൈനും അദ്ദേഹത്തിന്റെ അനുയായികളും കർബലയിൽ വരിച്ച രക്തസാക്ഷിത്വത്തെ അനുസ്മരിച്ച് ഉത്തരേന്ത്യയിലും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലും ഘോഷയാത്രകൾ നടക്കുന്നുണ്ട്.

മുഹറം ഘോഷയാത്രകൾക്ക് ഇത്തവണ കർശന വ്യവസ്ഥകളും വൻ സുരക്ഷാ ക്രമീകരണങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.