Saturday, September 05, 2026
News99 Kerala

ഇത് വെറും ധാരണാപത്രം, എനിക്ക് ഇഷ്ടപ്പെട്ടിട്ടില്ലേൽ വീണ്ടും ഇറാനിൽ ബോംബിടും. ഡൊണാൾഡ് ട്രംപ്

Logo
International June 17, 2026 | 02:51 PM
News Image
അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ അന്തിമമായിട്ടില്ലെന്നും, ഇറാൻ മര്യാദയ്ക്ക് പെരുമാറിയില്ലെങ്കിൽ വീണ്ടും ബോംബാക്രമണം നടത്തിയിരിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് . ദിവസങ്ങൾക്ക് മുമ്പാണ് ട്രംപ് ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. സമാധാന കരാറിനോട് അടുക്കുന്നതിനിടെയാണ് ഈ മലക്കം മറിച്ചിൽ. നിലവിൽ പൂർത്തിയായത് അന്തിമ കരാറല്ലെന്നും വെറും ധാരണാപത്രം മാത്രമാണെന്നുമാണ് ട്രംപിന്റെ വാദം.

ഈ കരാർ തനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ അല്ലെങ്കിൽ ഇറാൻ കരാർ ലംഘിച്ചാലോ വീണ്ടും ആക്രമിക്കാൻ അമേരിക്ക മടിക്കില്ലെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരിക്കുന്നത് . കഴിഞ്ഞ 47 വർഷമായി ഇറാൻ മോശമായാണ് പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയത് . വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിൽ വെച്ച് ഇരുരാജ്യങ്ങളും തമ്മിൽ ഔദ്യോഗികമായി ഈ ധാരണാപത്രത്തിൽ ഒപ്പുവെക്കാൻ ഇരിക്കെയാണ് ട്രംപിൽ നിന്നും ഇത്തരമൊരു പ്രതികരണം ഉണ്ടായത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.