Saturday, October 24, 2026
News99 Kerala

പുതിയ സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ ട്രെയിലർ ഇന്ന് വൈകുന്നേരം പുറത്തിറങ്ങുന്നു

Logo
International June 17, 2026 | 07:27 AM
News Image


ടോം ഹോളണ്ട് നായകനാകുന്ന 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' (Spider-Man: Brand New Day) സിനിമയുടെ ഏറ്റവും പുതിയ രണ്ടാമത്തെ ട്രെയിലർ ഇന്ന് (17/06/2026) ഇന്ത്യൻ സമയം വൈകുന്നേരം 6:30-ന് പുറത്തിറങ്ങും. കൂടാതെ ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങും ഇന്ന് വൈകുന്നേരം 3:30 മുതൽ ഇന്ത്യയിൽ ആരംഭിക്കുകയാണ്.വിവിധ ടൈം സോണുകൾക്ക് അനുസരിച്ച് പുറത്തിറങ്ങുന്ന ട്രെയിലർ, സാംസങ്ങിന്റെ ഔദ്യോഗിക 'സ്പൈഡി ട്രാക്കർ' (Spidey Tracker) വെബ്‌സൈറ്റിനൊപ്പമാണ് ആഗോളതലത്തിൽ ലോഞ്ച് ചെയ്യുന്നത്.വിവരങ്ങൾ അനുസരിച്ച്, സ്പൈഡർമാനും മറ്റൊരു ശക്തിയുടെ മാനസിക നിയന്ത്രണത്തിലുള്ള ഹൾക്കും (Hulk) തമ്മിലുള്ള വമ്പൻ പോരാട്ടവും, 'ദി ഹാൻഡ്' (The Hand) എന്ന നിൻജ ഗ്രൂപ്പിനെതിരെയുള്ള സ്പൈഡിയുടെ ആക്ഷൻ രംഗങ്ങളും ഈ ട്രെയിലറിൽ കാണാനാകും ഇന്ത്യൻ റിലീസ് തീയതി: ആഗോള റിലീസിന് ഒരു ദിവസം മുൻപ് തന്നെ, അതായത് 2026 ജൂലൈ 30-ന് ചിത്രം ഇന്ത്യയിൽ തിയേറ്ററുകളിലെത്തും.
പ്രീമിയം ഫോർമാറ്റുകൾക്കായുള്ള (PLF) അഡ്വാൻസ് ബുക്കിങ് റിലീസിന് കൃത്യം 50 ദിവസം മുൻപായ ഇന്ന് (ജൂൺ 17) ആരംഭിക്കും.ഇംഗ്ലീഷിന് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിൽ ചിത്രം ലഭ്യമാകും.

Comments
Please Login to comment.
LATEST NEWS
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് (പാഴൂർ) മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരണപ്പെ
+2 വിദ്യാർത്ഥി ടെർഫിൽ കുഴഞ്ഞ് വീണു മരിച്ചു
ESAF Foundation സംഘടിപ്പിച്ച ബാലജ്യോതി ജില്ലാ കലാ-കായികോത്സവം വർണാഭമായി
തിരൂരിന്റെ നഗരഹൃദയത്തിൽ ലീഗിന് സ്വന്തമായി ആസ്ഥാനം വരുന്നു. മുസ്ലിം ലീഗ് ആസ്ഥാനം : ബ്രോഷർ പുറത്തിറക്കി
സ്പാ കളിൽ പോലീസിൻ്റെ മിന്നൽ പരിശോധന.14 സ്ഥാപനങ്ങൾക്കെതിരെ നടപടി,5 പേർ അറസ്റ്റിൽ
17 കാരിയെ മന്ത്രവാദത്തിന്റെ മറവിൽ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ എടവണ്ണ കുണ്ടുതോട് സ്വദേശി പിടിയിൽ.
പെരുമ്പടപ്പിൽ പത്രവിതരണക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സ്കൂട്ടറും കത്തിനശിച്ചു