Friday, June 19, 2026 Register Login Privacy Policy Contact Us
Logo
FOLLOW US:
BREAKING NEWS

തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി.

Logo
National June 12, 2026 | 11:26 AM
News Image

മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ മൂകാംബിക സന്ദർശനമാണിത്.
ഉച്ചതിരിഞ്ഞ് 3:30ഓടെയാണ് അദ്ദേഹം ക്ഷേത്രസന്നിധിയിലെത്തിയത്. ന്യൂഡൽഹിയിലെ ഔദ്യോഗിക യോഗങ്ങൾക്ക് ശേഷം പ്രത്യേക വിമാനത്തിൽ മംഗളൂരുവിൽ ഇറങ്ങിയ അദ്ദേഹം, അവിടെ നിന്ന് റോഡ് മാർഗമാണ് കൊല്ലൂരിലെത്തിയത്.ക്ഷേത്രത്തിലെത്തിയ മുഖ്യമന്ത്രിയെ മുഖ്യതന്ത്രിയുടെ നേതൃത്വത്തിൽ പൂർണ്ണകുംഭം നൽകി സ്വീകരിച്ചു.ദേവീ ദർശനത്തിന് ശേഷം സവിശേഷമായ 'സങ്കല്പ ദീപാരാധന' എന്ന പൂജയിലും വിജയ് പങ്കെടുത്തു.തമിഴ്‌നാട് മുൻ മുഖ്യമന്ത്രിമാരായ എം.ജി. രാമചന്ദ്രൻ, ജെ. ജയലളിത എന്നിവരും മുൻപ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയിട്ടുണ്ട്. ദർശനം പൂർത്തിയാക്കിയ ശേഷം വിജയ് മംഗളൂരു വിമാനത്താവളം വഴി ചെന്നൈയിലേക്ക് മടങ്ങും

Comments
Please Login to comment.
LATEST NEWS
അവയവംകച്ചവടം കൊച്ചിയിലെ 5 പ്രൈവറ്റ് ഹോസ്പിറ്റൽ ED റെയ്‌ഡ്‌ പ്രതി നജീബിൽ നിന്ന് കൂടുതൽ വിവരങ്ങൾ പുറത്ത്
ചലച്ചിത്ര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നിരവധി സുപ്രധാന പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചു.
പാലക്കാട്‌ കൊഴിഞ്ഞാമ്പാറ നടുപ്പുണിയിൽ നിർത്തിയിട്ട ടാങ്കർ ലോറിയിൽ ഒരാൾ തൂങ്ങിമരിച്ച നിലയിൽ
ചിരിയുടെ തമ്പുരാന് നാടിന്റെ ആദരം; കൊച്ചിയിൽ സലിം കുമാർ സ്മാരകം നിർമ്മിക്കും, ബജറ്റിൽ തുക വകയിരുത്തി
കേരളത്തിന്റെ പുതിയ യുഡിഎഫ് സർക്കാരിന്റെ പുതുക്കിയ ബജറ്റ് മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ചു.
പത്മശ്രീ റാബിയ പുരസ്കാര ദാനവും ഭിന്നശേഷി സംഗമവും പോസ്റ്റർ പ്രകാശനം ചെയ്തു.
തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ 52-ാം ജന്മദിനം പ്രമാണിച്ച് സംസ്ഥാനത്തെ മൂന്ന് പ്രധാന മൃഗശാലകളിൽ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ചു.
ഒരുമനയൂരിൽ കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം