Monday, July 20, 2026
News99 Kerala

ഇസ്രയേൽ അനുകൂല ഗവൺമെന്റ്റിനെ ചൊടിപ്പിച്ച് സ്ലൊവേനിയൻ പ്രസിഡണ്ട് ഔദ്യോഗിക വസതിയിൽ ഫലസ്തീൻ പതാക ഉയർത്തി

Logo
Editors Pick June 06, 2026 | 05:55 PM
News Image
യൂറോപ്യൻ രാജ്യമായ സ്ലൊവേനിയയിൽ അധികാരത്തിലേറിയെ വലതുപക്ഷ ഗവൺമെന്റിനോടുള്ള വിയോജിപ്പ് പരസ്യമാക്കിയിരിക്കുന്നു പ്രസിഡണ്ട് നതാഷ പിർക് മുസാർ. തലസ്ഥാന നഗരിയായ ലുബ്ലിയാനയിലെ പ്രധാന സർക്കാർ കെട്ടിടത്തിൽ നിന്ന് ഫലസ്തീൻ പതാക അഴിച്ചുമാറ്റിയതിനുള്ള മറുപടിയായി, പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിയിൽ ഫലസ്തീൻ പതാക ഉയർത്തിയത് . പതാക ഒരാഴ്ച അവിടെയുണ്ടാകുമെന്നും പിന്നീട് കെട്ടിടത്തിനകത്ത് സന്ദർശകർക്ക് കാണാൻ കഴിയുന്ന വിധത്തിൽ സ്ഥാപിക്കുമെന്നും അവർ വ്യക്തമാക്കിയത് .

ഈയിടെ കാലാവധി അവസാനിച്ച ഇടതുപക്ഷ സർക്കാർ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുകയും പതാക സർക്കാർ കെട്ടിടങ്ങളിൽ സ്ഥാപിക്കുകയും ചെയ്തിരുന്നത് . മുൻ പ്രധാനമന്ത്രി റോബർട്ട് ഗൊലോബിന്റെ ഭരണകാലത്ത് 2024 മെയ് മാസത്തിലാണ് സ്ലൊവേനിയ ഫലസ്തീനെ ഒരു സ്വതന്ത്ര രാജ്യമായി ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നത് . ഇസ്രായേലിന്റെ ഗസ്സ അധിനിവേശത്തിനിടെ ഈ തീരുമാനമെടുത്ത അപൂർവം യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നായിരുന്നു സ്ലൊവേനിയ.

എന്നാൽ, നാലാം തവണ പ്രധാനമന്ത്രിയായി അധികാരമേറ്റ യാനെസ് യാൻഷ തുടക്കം മുതൽ തന്നെ തന്റെ ഇസ്രയേൽ അനുകൂല നിലപാട് വ്യക്തമാക്കിയത് . സ്ലൊവേനിയ, യൂറോപ്യൻ യൂണിയൻ, യുക്രൈൻ എന്നിവയുടെ പതാകകൾക്കൊപ്പം രണ്ടുവർഷമായി സ്ഥാപിച്ചിരുന്ന ഫലസ്തീൻ പതാക നീക്കം ചെയ്യാൻ യാൻഷ ഉത്തരവിട്ടത് . യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സുഹൃത്തും യാഥാസ്ഥിതിക ചിന്താഗതിക്കാരനുമായ യാൻഷ, എക്കാലത്തും ഇസ്രയേലിനെ പിന്തുണയ്ക്കുകയും മുൻ സർക്കാരിന്റെ ഫലസ്തീൻ അനുകൂല നിലപാടിനെ വിമർശിക്കുകയും ചെയ്തിരുന്നത്.

വലതുപക്ഷ സർക്കാരുമായുള്ള വിയോജിപ്പുകൾ പരസ്യമാക്കാറുള്ള സ്വതന്ത്ര നേതാവായ പ്രസിഡന്റ് പിർക് മുസാർ, തന്റെ ഫലസ്തീൻ അനുകൂല നിലപാടിനെ ശക്തമായി ന്യായീകരിച്ചത് ഫലസ്തീനിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും നടക്കുന്ന അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും നഗ്നമായ ലംഘനങ്ങൾക്കെതിരെയുള്ള പ്രതിഷേധമാണ് ഈ പതാകയെന്ന് അവർ വ്യക്തമാക്കിയത് . പ്രസിഡന്റിന്റെ വസതി സന്ദർശിക്കുന്നവർക്ക് മാനുഷിക മൂല്യങ്ങളെക്കുറിച്ചുള്ള ഒരു ഓർമപ്പെടുത്തൽ കൂടിയാണിതെന്ന് അവർ കൂട്ടിച്ചേർത്തത് .

Comments
Please Login to comment.
LATEST NEWS
വേദി വിടാതെ ട്രംപ്, ഒടുവിൽ ഇൻഫന്റിനോയുടെ ഇടപെടൽ; ലോകകപ്പ് സമ്മാനദാന വേദിയിലെ നാടകീയ രംഗങ്ങൾ ചർച്ചയാകുന്നു
ആശുപത്രികളിൽ ഭക്ഷണം നൽകുന്നതിന് സർക്കാരിന് എതിർപ്പില്ല: ആരോഗ്യ മന്ത്രി കെ. മുരളീധരൻ
90 മിനിറ്റിൽ ഒറ്റ ഷോട്ട് പോലുമില്ല ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിൻറെ റെക്കോർഡുമായി അർജൻ്റീന
കണ്ണീരണിഞ്ഞ് ഫലസ്തീൻ; ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ 17-കാരൻ ഫുട്ബോൾ താരം ഫാദി ഹംദല്ലയ്ക്ക് യാത്രാമൊഴി
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവഗൗഡ (89) അന്തരിച്ചു
വായനയും അച്ചടക്കവും വിജയത്തിന്റെ വഴികാട്ടികൾ: ചൈത്ര തെരേസ ജോൺ IPS
രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ വർധന: കേരളത്തിൽ 115 രോഗികൾ; മുൻകരുതൽ വേണമെന്ന് നിർദ്ദേശം
മരണക്കയത്തിൽ നിന്ന് മാലാഖയെപ്പോലെ; മാഞ്ഞാലിപ്പുഴയിലേക്ക് ജീവൻ പണയം വച്ച് ചാടി ബസ് ഡ്രൈവർ അജേഷ്, വിദ്യാർഥിനിക്ക് പുതുജീവൻ!