Saturday, September 05, 2026
News99 Kerala

പരിസ്ഥിതി ദിനത്തിൽ ഫലവൃക്ഷ തോട്ടമൊരുക്കി ശിഹാബ് തങ്ങൾ ഹോസ്പിറ്റൽ

Logo
Editors Pick June 05, 2026 | 10:08 AM
News Image
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ശിഹാബ് തങ്ങൾ ഹോസ്പിറ്റൽ ആശുപത്രി പരിസരത്ത് വിപുലമായ ഫലവൃക്ഷ തോട്ടം ഒരുക്കി മാതൃകയായി. പ്രകൃതിസംരക്ഷണത്തിന്റെയും ഹരിത സന്ദേശത്തിന്റെയും ഭാഗമായാണ് വിവിധയിനം ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചത്. ആശുപത്രി മാനേജ്മെന്റും ജീവനക്കാരും ചേർന്നാണ് വൃക്ഷതൈ നട്ടുപിടിപ്പിക്കൽ പരിപാടി സംഘടിപ്പിച്ചത്.

ഹോസ്പിറ്റൽ ചെയർമാൻ അബ്ദുറഹ്മാൻ റണ്ടത്താണി ഫലവൃക്ഷ തൈ നട്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ കീഴേടത്തിൽ ഇബ്രാഹിം ഹാജിയും ചടങ്ങിൽ പങ്കെടുത്ത് വൃക്ഷതൈ നട്ടു.

മാവ്, മംഗോസ്റ്റിൻ, റംബൂട്ടാൻ, സപ്പോട്ട, പേര, ചക്ക, നാരങ്ങ, മാതളം, സീതപ്പഴം, നെല്ലിക്ക, അവക്കാഡോ, ജാമുന്‍, പാഷൻ ഫ്രൂട്ട്, പപ്പായ, വാഴ എന്നിവയുൾപ്പെടെ പതിനഞ്ചിലധികം ഫലവൃക്ഷ തൈകളാണ് ആശുപത്രി പരിസരത്ത് നട്ടത്.

ചടങ്ങിൽ ഹോസ്പിറ്റൽ സെക്രട്ടറി അഡ്വ. എ.കെ. മുഹമ്മദ് മുസമ്മിൽ, എം.ഡി ഡോ. മുഹമ്മദ് മുസ്തഫ, എം.എസ് ഡോ. അൽത്താഫ്, സി.ഒ.ഒ മിസ്റ്റർ ജസ്റ്റിൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ റഷീദ്, മാനേജർ ഫസലുദ്ദീൻ, ഓപ്പറേഷൻ മാനേജർ ബിനു, പി.ആർ.ഒ ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.