Saturday, September 05, 2026
News99 Kerala

പശുക്കൾ എല്ലാ ജീവികൾക്കും മാതാവ് അവ സുഖവും സന്തോഷവും നൽകുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിഡീയോ പങ്കുവെച്ചു.

Logo
Editors Pick June 02, 2026 | 03:07 PM
News Image
തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും ഗോശാലയിലെ പശുക്കൾക്ക് തീറ്റ കൊടുക്കുന്ന വീഡിയോ പങ്കുവെച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പശുക്കളാണ് എല്ലാ ജീവികളുടെയും മാതാവെന്നും അവ സുഖവും സന്തോഷവും നൽകുന്നുവെന്നും അദ്ദേഹം അടിക്കുറിപ്പും വീഡിയോക്ക് നൽകിയിരിക്കുന്നു . പശുക്കളെ സ്‌നേഹത്തോടെ പരിചരിക്കുകയും തീറ്റ നൽകുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കാനഹാ ഗോശാല ഇവം ബേസഹാരാ പശു ആശ്രയ്, മുഖ്യമന്ത്രി സഹഭാഗിത യോജന തുടങ്ങിയ പദ്ധതികൾക്ക് കീഴിൽ ആയിരക്കണക്കിന് ഗോശാലകളാണ് ഉത്തർപ്രദേശിൽ പ്രവർത്തിച്ച് വരുന്നത് . ഉടമകളില്ലാത്ത പശുക്കൾക്ക് പാർപ്പിടം, തീറ്റ, വൈദ്യസഹായം എന്നിവ നൽകുന്നതിനൊപ്പം പശുക്കളെ ദത്തെടുക്കുന്നവർക്ക് സാമ്പത്തിക സഹായവും ഈ പദ്ധതികൾ വഴി ഉറപ്പാക്കുന്നുണ്ട്.

ഗോശാലകളുടെ ആധുനികവൽക്കരണം, ബയോഗ്യാസ് പ്ലാന്റുകൾ, തീറ്റപ്പുൽ മാനേജ്‌മെന്റ് എന്നിവയ്ക്കായി വലിയ തുകയാണ് സർക്കാർ മാറ്റിവെച്ചത്. കൂടാതെ കന്നുകാലി കള്ളക്കടത്തിനും നിയമവിരുദ്ധമായി പശുക്കളെ കൊല്ലുന്നതിനുമെതിരെ കർശന നടപടികളും സംസ്ഥാനത്ത് സ്വീകരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗോശാലകളുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഉത്തർപ്രദേശ്. ലക്ഷക്കണക്കിന് മൃഗങ്ങളെയാണ് ഈ കേന്ദ്രങ്ങൾ വഴി സംരക്ഷിച്ചിരിക്കുന്നത്. പശുക്കളുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനായി ദിവസേനയുള്ള പരിപാലന ചെലവുകളും വർദ്ധിപ്പിച്ചിത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.