Sunday, September 06, 2026
News99 Kerala

മെയ് 20,23 തിയ്യതികളിലായി സ്കൂൾ ബസുകളുടെ പരിശോധനയും ബോധവൽക്കരണവും.

Logo
Editors Pick May 19, 2026 | 11:24 AM
News Image
ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശത്തെത്തുടർന്ന് അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി തിരൂർ സബ് ആർ ടി ഒ യുടെ നേതൃത്വത്തിൽ താലൂക്കിലെ സ്‌കൂൾ /കോളേജ് ബസുകളുടെ പ്രത്യേക പരിശോധനയും, ബോധവൽക്കരണവും മേയ് 20,23 തിയതികളിൽ നടക്കും. സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ച വാഹനങ്ങൾക്ക് സ്‌റ്റിക്കർ പതിക്കും. 50 കി. മീറ്റർ വേഗത ക്രമീകരിച്ച സ്‌പീഡ് ഗവർണ്ണർ, ഉചിതമായി ഘടിപ്പിച്ച് ടാഗ് ചെയ്ത വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് സംവിധാനങ്ങളും, പാനിക് ബട്ടനുകളും, എമർജൻസി എക്‌സിറ്റ്, ഡ്രൈവർ കാബിൻ, കൃത്യമായി ലോഡ് ചെയ്ത വാഹന വലുപ്പം അനുസരിച്ചുള്ള ഫയർ എക്സിറ്റി ഗുഷർ, ഫസ്റ്റ് എയ്ഡ് ബോക്സ്, ഹാൻഡ് റെയിൽ ഘടിപ്പിച്ച വാതിലുകളും, സ്റ്റോപ്പ് സൈനോട് കൂടിയ ഡോർ ഷട്ടർ , സുരക്ഷിതമായി ജനാലകൾ, ബാഗ് റാക്കുകൾ, ബ്രേക്ക്, സ്‌റ്റീയറിംഗ്, സസ്പെൻഷൻ ,എഞ്ചിൻ അടക്കുള്ള വാഹനത്തിൻ്റെ മുഴുവനായുള്ള സാങ്കേതിക ക്ഷമത, വീലും ടയറുകളും, വൈപ്പർ, ലൈറ്റുകൾ റിയർ വ്യൂ മിറർ, ബ്ലൈൻഡ് സ്പോട്ട് മിറർ, മുന്നിലോട്ടും പിന്നിലോട്ടും അകവശത്തും പുടിപ്പിച്ച കാമറ മുതലായ കാര്യങ്ങൾ പരിശോധിക്കും. സ്‌കൂൾ ബസുകൾക്ക് ബ്രൗൺ ബോർഡറോട് കൂടിയ ഗോൾഡൻ യെല്ലോ നിറമായിരിക്കണമെന്നും, വാഹനത്തിൻ്റെ മുന്നിലും പിന്നിലും സ്‌കൂൾ ബസ് ഇൻസൈയ്നയും, എഡ്യൂക്കേഷൻ ഇൻസ്‌റ്റി റ്റൂഷൻ ബസ് എന്ന രേഖപ്പെടുത്തലും ഉണ്ടായിരിക്കണം. സ്‌കൂളിൻ്റെ പേരും മേൽവിലാസവും ഫോൺ നമ്പരും വശങ്ങളിലും പിന്നിലും രേഖപ്പെടുത്തണം. വാഹനത്തിൻ്റെ നമ്പർ കൃത്യമായി പതിപ്പിച്ചിരിക്കണം.

ഉചിത വേഗത്തിൽ റോഡ് നിയമങ്ങൾ പാലിച്ച് മാത്രമെ വാഹനം ഉപയോഗിക്കാൻ പാടുള്ള എന്നും, വാഹനം പാർക്ക് ചെയ്യുമ്പോൾ പാർക്കിംഗ് ബ്രേക്കിനൊപ്പം, വീൽ ചോക്ക് കൂടി നിർബന്ധമായും ഉപയോഗിക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു വാഹനത്തിൻ്റെ വാതിലിന് അനുസരിച്ച് ആയ വാഹനത്തിൽ ഉണ്ടാകണമെന്നും, പ്രൈമറി കുട്ടികളെ വാഹനത്തിൽ കയറ്റുന്നതിനും ഇറക്കുന്നതിനും, റോഡ് മുറിച്ച് കടത്തുന്നതിനും ആയ സഹായിക്കണമെന്നും നിർദ്ദേശം നൽകുന്നുണ്ട്.

സ്‌കൂളിൽ യാത്രാ സുരക്ഷാ ഉറപ്പാക്കുന്നതിനായി ഒരു നോഡൽ ഓഫീസറിനെ നിയോഗിക്കണമെന്നും, ഡ്രൈവിംഗ് കുറ്റകൃത്യങ്ങളിലോ മറ്റ് കുറ്റകൃത്യങ്ങളിലോ ഉൾപ്പെടാത്തതും, അതാത് വാഹനങ്ങളിൽ പത്ത് വർഷത്തെ പ്രവർത്തി പരിചയവും ഉള്ള വ്യക്തികളെ മാത്രമെ സ്‌കൂൾ ബസ് ഡ്രൈവറായി നിയോഗിക്കാൻ പാടുള്ളൂ എന്നും ഇതിനായി ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസൻസ് എക്‌സ്ട്രാക്‌ട് , പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ പരിശോധിച്ച് മാത്രം ഡ്രൈവറെ തിരഞ്ഞെടുക്കണമെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്‌ഥർ പറഞ്ഞു.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന പ്രത്യേക പരിശോധയിൽ്ര തിരൂർ താലൂക്കിലെ എല്ലാ സ്‌കൂൾ ബസുകളും രാവിലെ 8 മണിക്ക് തന്നെ ഹാജരാക്കണമെന്നും, സുരക്ഷാവീഴ്ചയുള്ള വാഹനങ്ങളും, പരിശോധക്ക് ഹാജരാക്കാത്ത വാഹനങ്ങൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തിരൂർ ജോയിൻ്റ് ആർ ടി ഒ അനസ് മുഹമ്മദ് അറിയിച്ചു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.