Saturday, September 05, 2026
News99 Kerala

*ഗാര്‍ഹിക പാചകവാതക പ്രതിസന്ധി രൂക്ഷം; സിലിണ്ടറിന് 50 രൂപ വരെ വര്‍ദ്ധിച്ചേക്കാം*

Logo
National May 02, 2026 | 05:26 AM
News Image
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ യുദ്ധ സാഹചര്യം നിലനില്‍ക്കെ രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമായി കൊണ്ടുയിരിക്കുകയുണ് . വാണിജ്യ പാതകവാതകത്തിനു പുറമെ ഇപ്പോള്‍ ഗാര്‍ഹിക പാതകവാതകത്തിനും ക്ഷാമം ഉയര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്ത് ഇന്ധന, പാചകവാതക വില ഒരാഴ്ചക്കകം കുത്തനെ വര്‍ധിച്ചേക്കുമെന്നാണ് സൂചന. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന് 40 മുതല്‍ 50 രൂപ വരെയാണ് ഒറ്റയടിക്ക് കൂടുകയാണ്. പെട്രോള്‍, ഡീസല്‍ വിലയിലും ഉയര്‍ന്ന തോതിലുള്ള വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വ്യതിയാനമാണ് നിരക്ക് ഉയര്‍ത്താന്‍ പ്രധാനമായും എണ്ണക്കമ്പനികളെ പ്രേരിപ്പിച്ചത് . നേരത്തെ തെരഞ്ഞെടുപ്പ് കാലത്ത് ഇന്ധന വിലയില്‍ മാറ്റം വരുത്താന്‍ കമ്പനികള്‍ തയാറായിരുന്നില്ല. ഇക്കാലയളവില്‍ ഉണ്ടായ വന്‍ നഷ്ടം നികത്താനാണ് ഇപ്പോള്‍ ഒറ്റയടിക്ക് വില കൂട്ടാന്‍ ഒരുങ്ങുന്നത് എന്നാണ് പുറത്തുവരുന്ന സൂചന. വരും ദിവസങ്ങളില്‍ തന്നെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.